അമൃത സുരേഷും നടന് ബാലയും തമ്മിലുള്ള സൈബര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ പുതിയ പ്രതികരണവുമായി എത്തുകയാണ് സോഷ്യൽ മീഡിയ. ഒന്ന് സൈഡ് മാത്രം പോരാ , രണ്ട് സൈഡും കേൾക്കൂ… എന്നിട്ട് നിങ്ങൾ പറയൂ. എന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അവരെ സപ്പോർട്ട് ചെയ്തു, വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം നിലവിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ആശുപത്രിയില്‍ അഡ്മിറ്റായ അമൃത കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയിരുന്നു.
ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരോടും അമൃത നന്ദി അറിയിച്ചു. ബാലയ്ക്കെതിരെ മകളുടെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് അമൃതയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത ആശുപത്രിയിലാണെന്ന് വിവരം പുറത്തു വന്നത്.
ഇതേ സമയം തന്റെ ചേച്ചിയെ ഇനിയും നോവിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം ആക്രമണം നേരിടുന്ന അമൃത സുരേഷിന് പിന്തുണച്ചുക്കൊണ്ട് മുന്‍ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.