Television

“മേഘനയുടെ ജീവിതം തകരാൻ കാരണം അമ്മയാണോ”- ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ മേഘന

ജീവിതം തകരാൻ കാരണക്കാരി അമ്മയാണ് എന്ന ഒരുപാട് പേർ സൈബർ ആക്രമണം നടത്തിയിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘന വിൻസന്റ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മേഘന. അമൃത എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി താരത്തെ ഓർമിച്ചു വയ്ക്കാൻ. വലിയ സ്വീകാര്യതയായിരുന്നു ഈ ഒരു കഥാപാത്രത്തിന് ലഭിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം ഇപ്പോഴും ഈ കഥാപാത്രത്തെ കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ട് എന്നതാണ് ഈ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം തന്നെ വിവാഹമോചനത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് സീരിയൽ താരമായ ഡിംപിൾ റോസിന്റെ സഹോദരനുമായിയായിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. എന്നാൽ അധികകാലം ഈ വിവാഹജീവിതം നീണ്ടുപോയിരുന്ന വളരെ പെട്ടെന്ന് തന്നെ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. ആ സമയത്ത് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് താരത്തിന്റെ അമ്മയായിരുന്നു. അതിനെക്കുറിച്ചാണ് വീണ മുകുന്ദന് നൽകിയ ഒരു അഭിമുഖത്തിൽ താരം സംസാരിക്കുന്നത്

 

മേഖനയുടെ ജീവിതം തകരാൻ കാരണക്കാരി അമ്മയാണ് എന്ന ഒരുപാട് പേർ സൈബർ ആക്രമണം നടത്തിയിരുന്നു അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ മറുപടി പറയുന്നത് ഇങ്ങനെയാണ് പുറത്തുനിന്നുള്ളവർക്ക് എന്ത് കാര്യങ്ങളും പറയാൻ സാധിക്കും. എന്താണ് സംഭവിച്ചത് എന്ന് നമുക്ക് വ്യക്തമായിട്ട് അറിയാം നമ്മുടെ മുൻപിൽ ഇതാണ് നടന്നത് എന്നുള്ളതിന്റെ വ്യക്തതയുണ്ട് എന്നാൽ ചില ആളുകൾ എന്തൊക്കെ അറിയാമെങ്കിലും അയ്യോ ഇങ്ങനെയൊക്കെ ആയിരിക്കും എന്ന് ചിന്തിക്കും. അങ്ങനെയുള്ളവരെ നമുക്ക് മാറ്റാൻ സാധിക്കില്ല എന്നും താരം പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് ഇപ്പോഴും ഇവരുടെ പല യൂട്യൂബ് വീഡിയോകൾക്ക് താഴെയും ഇത്തരത്തിൽ അമ്മയാണ് താരത്തിന്റെ ജീവിതം തകർത്തത് എന്ന തരത്തിലുള്ള വാർത്തകൾ വരാറുണ്ട്.
Story Highlights ; Meghna Winsent talkes her divorce