മമ്മൂട്ടി നായകനായ എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മൈഥിലി. മലയാളത്തിൽ വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെ കാഴ്ചവയ്ക്കുവാൻ സാധിച്ചിരുന്നു അഭിനയത്തിൽ വലിയ സ്വീകാര്യത നേടി നിൽക്കുന്ന സമയത്താണ് താരത്തിന് ഒരു ഇടവേള സിനിമയിൽ നിന്നും എടുക്കേണ്ടിവന്നത് അതോടൊപ്പം വലിയ വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞതിനാണ് താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്.
ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒക്കെ വ്യക്തമായി തന്നെ പറയുന്നുണ്ട് വാക്കുകൾ ഇങ്ങനെ…
” ഞാൻ 2012 – 11 കാലഘട്ടത്തിൽ പല കാര്യങ്ങളും വിളിച്ചു പറഞ്ഞിട്ടുണ്ട്. അന്ന് ആരും അതൊന്നും മൈൻഡ് ചെയ്യുക പോലും ചെയ്തിട്ടില്ല. ഇപ്പോഴെല്ലാവരും എല്ലാ കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട് ഞാൻ അതുകൊണ്ടാണ് ഇപ്പോൾ സൈലന്റ് ആയി ഇരിക്കുന്നത്. ഞാൻ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറഞ്ഞിട്ടുണ്ട് പക്ഷേ ആരും അതിനെ വില കൊടുക്കുകയും അത് ശ്രദ്ധിക്കുകയും ചെയ്തിട്ടില്ല.
അതെന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല ഞാൻ വളരെ ഓപ്പണായി സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു എന്റെ വായ അടക്കുകയാണ് എല്ലാവരും കൂടി ചെയ്തത്. പിന്നെ സിനിമ മേഖലയിൽ മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉള്ളത് എല്ലാ മേഖലയിലും ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെയുണ്ട്. എല്ലാവരും മുൻപോട്ട് വന്ന തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് വേണ്ടത് എന്നും മൈഥിലി പറയുന്നു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന്റെ ഈ ഒരു മറുപടിക്ക് മികച്ച പ്രതികരണങ്ങളുമായി എത്തുന്നത്
story highlight; mythily talkes bad experience