മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് കൊല്ലം സുധിയുടെ കുടുംബം. കൊല്ലം സുധിയുടെ മരണത്തിനുശേഷം വളരെയധികം വിമർശനങ്ങളാണ് ഭാര്യ രേണുവിനെ തേടി വരുന്നത്. ഭർത്താവിന്റെ മരണത്തിനു ശേഷമോ ഒരുപക്ഷേ എത്രത്തോളം സൈബർ ആക്രമണം നേരിട്ട് ഒരു സ്ത്രീ താനല്ലാതെ മറ്റാരും കാണില്ല എന്ന് രേണു തന്നെ അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ പുതിയൊരു അഭിമുഖത്തിൽ രേണു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സുധിയുടെ മണം ലഭിക്കുവാൻ വേണ്ടി പെർഫ്യൂം ഉണ്ടാക്കിയതിനെ കുറിച്ചാണ് രേണു പറയുന്നത് ഇതിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഒരു വ്യക്തിയാണ് യൂട്യൂബറും അവതാരികയുമായ ലക്ഷ്മി നക്ഷത്ര. ഈ കാര്യം പറഞ്ഞുകൊണ്ട് ഒരു വ്ലോഗ് ചെയ്താൽ ഉടനെ തന്നെ സൈബർ ആക്രമണം താരത്തിന് ഉണ്ടാവും. എന്നാൽ പെർഫ്യൂം ഉണ്ടാക്കുന്ന കാര്യം താനാണ് ലക്ഷ്മി നക്ഷത്രയോട് പറഞ്ഞത് എന്നാണ് ഇപ്പോൾ സുധിയുടെ ഭാര്യയായ രേണു പറയുന്നത്. ഞാനത് പറഞ്ഞപ്പോൾ എവിടെ നിന്നാണെങ്കിലും അത് ഉണ്ടാക്കിക്കൊണ്ടു വരാമെന്നാണ് ലക്ഷ്മി പറഞ്ഞത്. വളരെ മികച്ച രീതിയിൽ തന്നെ അത് ഉണ്ടാക്കിക്കൊണ്ട് വരികയും ചെയ്തു ആ കുട്ടി എന്നാണ് രേണു പറയുന്നത്.
ഒരു തീർത്ഥം പോലെയാണ് ആ പെർഫ്യൂം സൂക്ഷിക്കുന്നത്. അത് ശരീരത്തിൽ അടിക്കുവാൻ ഒന്നും സാധിക്കില്ല നമ്മൾ അത്തരം പ്രേയുമൊക്കെ അടിക്കുന്നത് പോലെ ഇത് അടിച്ചു കൊണ്ട് നടക്കാൻ പറ്റുന്നതല്ല ശരിക്കും ഇതൊരു തീർത്ഥം പോലെയാണ് സൂക്ഷിക്കുന്നത്. സുധിയേട്ടന്റെ വെഞ്ചരിച്ച ഒരു ചിത്രമുണ്ട് ആ ചിത്രത്തിന്റെ അടുത്ത് തന്നെയാണ് ഈ ഒരു പെർഫ്യൂമും വെച്ചിരിക്കുന്നത്. രേണുവിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; kollam Sudhi wife talkes perfume