Celebrities

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്, ഈ നാട്ടുകാരേ അല്ല എന്ന മട്ടിലാണ് അവര്‍’: സാന്ദ്ര തോമസ്

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. സിനിമ നിര്‍മ്മാതാവ് എന്നതിന് പുറമെ സാമൂഹിക വിഷയങ്ങളിലെ സാന്ദ്ര തോമസിന്റെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം സമൂഹത്തില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഇതാ സാന്ദ്ര തോമസിന്റെ ഒരു ഇന്റര്‍വ്യൂ ആണ് വളരെയധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്നും ഒരു മോശം അനുഭവം മറ്റൊരു സ്ത്രീക്ക് വരരുത് എന്നുള്ളതുകൊണ്ടാണ് താന്‍ റിയാക്ട് ചെയ്തതെന്നും പറയുകയാണ് സാന്ദ്ര.

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. അവര്‍ മിണ്ടുന്നില്ലല്ലോ. ആദ്യം റിയാക്ട് ചെയ്യാം എന്ന് എനിക്ക് തോന്നിയതിന്റെ കാരണം ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ട് തന്നെയാണ്. ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ഒരു അമ്മയാണ്. ഇതെല്ലാം ആയതുകൊണ്ട് തന്നെ ഒരു മോശം അനുഭവം മറ്റൊരു സ്ത്രീക്ക് വരരുത് എന്നുള്ളതുകൊണ്ടാണ് ഞാന്‍ റിയാക്ട് ചെയ്തത്. എന്നിട്ട് പോലും ഞങ്ങള്‍ ഈ നാട്ടുകാരേ അല്ല എന്ന മട്ടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നില്‍ക്കുന്നത്. കംപ്‌ളീറ്റ്‌ലി ഇഗ്നോര്‍ ചെയ്യുക എന്നുള്ളത്. വേറെയും മറ്റ് സ്ത്രീ പ്രൊഡ്യൂസേഴ്‌സും പരാതി കൊടുത്തു, പല കാര്യങ്ങളില്‍. എന്നാല്‍ ഒന്നിനും ഇതുവരെ റിയാക്ട് ചെയ്തിട്ടില്ല. ഇ-ടോയ്ലറ്റുകള്‍ കൊണ്ടു വരിക കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍, അതുപോലെതന്നെ എട്ടുമണിക്ക് ശേഷം പോകുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആണെങ്കില്‍ അവര്‍ക്ക് പ്രോപ്പര്‍ ആയിട്ട് റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ്റ്റേഷനില്‍ ആക്കി കൊടുക്കാന്‍ പ്രൊഡക്ഷന്‍ സൗകര്യം ചെയ്തു കൊടുക്കുക..’

‘അവരും ആര്‍ട്ടിസ്റ്റ് ആണ്. അവരും മനുഷ്യരാണ്. അവരും സ്ത്രീകളാണ്. ഒരുപാട് ലേറ്റ് ആയിട്ടൊക്കെ പോയി കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണല്ലോ. അപ്പോള്‍ പലപ്പോഴും എനിക്ക് അറിയാന്‍ പറ്റിയത്, ഈ കോര്‍ഡിനേറ്റേഴ്‌സ് പൈസ എടുക്കുകയും അവര്‍ക്ക് വേണ്ട ശമ്പളം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. പിന്നെ ചില ആളുകള്‍ ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നവര്‍ ഉണ്ട്. ഇതൊക്കെ നമ്മള്‍ പ്രൊഡ്യൂസറിന്റെ സൈഡില്‍ നില്‍ക്കുമ്പോള്‍ പല കാര്യങ്ങളും നമ്മള്‍ അറിയില്ല താഴെ എന്താണ് സംഭവിക്കുന്നത് എന്ന്. അത് നമ്മളുടെ അടുക്കല്‍ എത്തിയാല്‍ ചിലപ്പോള്‍ അവര്‍ക്ക് അടുത്ത പടം കിട്ടാതെ ആയിപ്പോകും. ഇതൊക്കെ അസോസിയേഷന്‍സ് ആണ് തീരുമാനമെടുക്കേണ്ടത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കൂടെ ചേര്‍ന്ന് സംയുക്തമായിട്ട് തീരുമാനങ്ങള്‍ എടുക്കണം.’

‘അല്ലാതെ ഞാന്‍ ഒരാള്‍ വിചാരിച്ചത് കൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല. മാറ്റം വരുമായിരിക്കും, അവര്‍ ഒന്ന് ചിന്തിക്കുമായിരിക്കും നമ്മള്‍ ഇത് പറയുമ്പോള്‍, പക്ഷേ മാറ്റങ്ങള്‍ തീര്‍ച്ചയായും വരണം. പല കാര്യങ്ങളിലും വര്‍ക്കിംഗ് സമയത്തില്‍ ആണെങ്കിലും ഒക്കെ. കാരണം ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുപോലെ തന്നെ പുലര്‍ച്ചെ ഒക്കെ എത്തിക്കഴിഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ താമസിക്കും. പിന്നെ ഇവര്‍ എന്തിനാണ് ഇത്ര പുലര്‍ച്ചെ വന്നിരിക്കുന്നത്. അപ്പോള്‍ ആ ഒരു സമയക്രമം ഒക്കെ ഒന്ന് മാറ്റി, അതുപോലെതന്നെ ഒരു ആറു മണിക്കൂര്‍ ജോലി ആക്കുക. കാരണം രാവിലെ ആറുമണിക്ക് വരുന്നവര്‍ക്ക് രാത്രി 12, 1:00 മണി വരെയൊക്കെയാണ് വര്‍ക്ക്.’

‘വീണ്ടും പിറ്റേ ദിവസം രാവിലെ ആറുമണിക്ക് വരേണ്ടി വരുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കട്ട് എന്ന് പറഞ്ഞാല്‍ അല്ലെങ്കില്‍ പാക്കപ്പ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ ആദ്യം വണ്ടിയില്‍ കയറി പോകുന്നത് ആര്‍ട്ടിസ്റ്റ് ആണ്. അത് കഴിഞ്ഞ് ടെക്‌നീഷ്യന്‍സ് പോകും. പിന്നെ ഈ വര്‍ക്കേഴ്‌സ് ആയിട്ടുള്ള ആളുകളാണ് ഈ സാധനങ്ങളൊക്കെ എടുത്തുവെച്ച് എല്ലാം സൂക്ഷിച്ച് വെച്ച് എല്ലാം അഴിച്ചുവെച്ച് വീട്ടില്‍ പോകുമ്പോഴേക്കും വീണ്ടും ഒരു മണിക്കൂര്‍ താമസിക്കും. പിന്നെ അവര്‍ക്ക് ഉറങ്ങാന്‍ കിട്ടുന്ന സമയം എപ്പോഴാണ്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ അസോസിയേഷന്‍ ഏറ്റെടുക്കേണ്ട കാര്യങ്ങളാണ്. നമുക്ക് പറയാനേ പറ്റൂ. അത് അവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ ഇതുവരെ ആക്ഷന്‍ എടുക്കുന്നത് ഒന്നും കണ്ടിട്ടില്ല.’, സാന്ദ്ര തോമസ് പറഞ്ഞു.

STORY HIGHLIGHTS: Sandra Thomas about Producer’s Association in Malayalam Cinema