മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികളിലൊന്നായിരുന്നു ജയറാം-പാര്‍വതി. ഗുരുവായൂരിൽ വച്ച് 1992 സെപ്റ്റംബർ 7 നാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. തന്റെ അമ്മയ്ക്ക് ജയറാമിനെ ഒട്ടും താൽപര്യമില്ലായിരുന്നു എന്ന് തുറന്നു പറയുകയാണ് പാർവതിയിപ്പോൾ. പക്ഷെ താൻ വാശി പിടിച്ചെന്നും പാർവതി ഓർത്തെടുക്കുണ്ട്.
പാർവതിയുടെ വാക്കുകൾ
‘പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകൾ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അമ്മ ജയറാമുള്ള സിനിമകൾ വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളയും.’
‘അത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എന്റെ പഴയ സിനിമകൾ കാണുമ്പോൾ കുറച്ച് കൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ എനിക്ക് മിസ് ചെയ്യുന്നില്ല. ആ കാലഘട്ടത്തിൽ വിശ്രമമില്ലാതെ ഒരുപാട് സിനിമകൾ ചെയ്തു.
‘ഇപ്പോൾ ഞാൻ വീട്ടിലിരുന്ന് വിശ്രമിച്ച് ആസ്വദിക്കുകയാണ്. അത്രത്തോളം ഡെപ്ത്തുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ ചിലപ്പോൾ ഇനി അഭിനയിച്ചേക്കും. ചെന്നൈ എനിക്ക് എന്നും ഇഷ്ടമുള്ള സ്ഥലമാണ്.’
‘തമിഴ് സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് തമിഴ് സംസാരിക്കാൻ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ എഴുതുകയും വായിക്കുകയും ചെയ്യും. ഇനി എനിക്ക് ലക്ഷ്യങ്ങളൊന്നുമില്ല. കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം ഇങ്ങനെയൊക്കെ സന്തോഷമായി പോണമെന്നേയുള്ളൂ…’ പാർവതി പറയുന്നു.
സിനിമയെ വെല്ലുന്ന പ്രണയകഥ ആയിരുന്നു ഇവരുടേത്. ഇരുവരുടെയും വിവാഹത്തിന് ആയിരങ്ങൾ ആണ് എത്തിയത്. മലയാള സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സാക്ഷിയാക്കി കൊണ്ടായിരുന്നു വിവാഹം. ആരാധകരെ പോലെ തന്നെ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്.
ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് ഇവരുടെ വിവാഹം നടന്നത്. അന്നത്തെ പത്രത്താളുകളിൽ ഇവരുടെ വിവാഹത്തിന്റെ ദിവസങ്ങൾ അടുക്കാൻ പോകുന്നതിന്റെ കൗണ്ട് ഡൌൺ ഉണ്ടായിരുന്നു. എല്ലാവരും വിവാഹത്തിനു വരണേ എന്ന് പറഞ്ഞുകൊണ്ടുള്ള കൊണ്ടുള്ള കൗണ്ട് ഡൌൺ പരസ്യം പക്ഷേ നിയന്ത്രിക്കാൻ കഴിയാത്ത തിരക്കായി ഗുരുവായൂരിൽ. അത്രയധികം ആളുകളാണ് ഇരുവരുടെയും വിവാഹം കൂടാൻ എത്തിയതും. സ്വന്തം അച്ഛന് പോലും തിരക്ക് കാരണം മണ്ഡപത്തിൽ കയറാൻ ആകാത്ത അവസ്ഥ ആയി. അടുത്തിടെ മകളുടെ വിവാഹവും ഗുരുവായൂർ വച്ചാണ് നടന്നത് അന്നും തങ്ങളുടെ വിവാഹ ദിവസം ജയറാം ഓർത്തിരുന്നു.
1988 ൽ അപരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് താരങ്ങൾ ആദ്യം കണ്ടു മുട്ടുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. സിനിമയിലെ അടുത്ത സുഹൃത്തുക്കളോടും പോലെ പറയാതെ അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം കൊണ്ട് നടന്നത്. എന്നാൽ പിന്നീട് ശ്രീനിവാസൻ ഇത് കയ്യോടെ പിടിച്ച കഥയൊക്കെ ഇപ്പോഴും വൈറലാണ്.
content highlight: parvathy-and-jayaram-celebrates