2002-ൽ പുറത്തിറങ്ങിയ മിത്ർ, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കുള്ള രേവതിയുടെ കാൽവെപ്പ്. 49-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആ വർഷത്തെ മികച്ച ഇംഗ്ലിഷ് ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രമാണ് മിത്ര്, മൈ ഫ്രണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൽമാൻ ഖാൻ-കത്രീന കൈഫ് ചിത്രമായ ടൈഗർ 3 യിലാണ് രേവതി അവസാനമായി അഭിനയിച്ചത്. 2023 ലെ നെറ്റ്ഫ്ലിക്സ് സീരീസായ ടൂത്ത് പാരി: വെൻ ലവ് ബൈറ്റ്സിലും രേവതി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ തമിഴിൽ വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രേവതി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് ഒരുക്കുന്നതായി രേവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. രേവതിയുടെ ആറാമത്തെ സംവിധായക സംരഭമാണിത്. സംവിധായകയെന്ന നിലയിലും ആദ്യമായാണ് ഡിസ്‌നി പ്രസ് ഹോട്ട്‌സ്റ്റാറുമായി രേവതി ചേർന്ന് പ്രവർത്തിക്കുന്നത്. ഛായാഗ്രാഹകൻ കൂടിയായ സിദ്ധാർത്ഥ് രാമസ്വാമിയാണ് പരമ്പരയുടെ സഹസംവിധായകൻ.
View this post on Instagram
സംവിധായകയായി തിരിച്ചെത്തുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നു രേവതി പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. “സംവിധായികയായി തിരിച്ചെത്തുന്നതിൽ വളരെ സന്തോഷമുണ്ട്! സിദ്ധാർത്ഥ് രാമസ്വാമി സഹസംവിധായകനും ഛായാഗ്രാഹകനുമായ ഹോട്ട്സ്റ്റാറിനായുള്ള ഒരു തമിഴ് പരമ്പര. ഒക്‌ടോബർ അഞ്ചിന് ഒന്നാം ദിവസത്തെ ഷൂട്ട്. ഒരു സംവിധായികയെന്ന നിലയിൽ ഉള്ള ഊർജ്ജം വ്യത്യസ്തമാണ്… എനിക്കത് ഇഷ്ടമാണ്” രേവതി കുറിച്ചു. തിരക്കഥയുടെ ഡയറക്‌ടേഴ്‌സ് കോപ്പിയുടെ ഒരു ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
content highlight: revathy-to-direct-her-first-tamil-web-series