Celebrities

കറുപ്പിന്നേഴഴക്; ബോളിവുഡ് ലുക്കിൽ മലയാളത്തിൻ്റെ പ്രിയ താര ദമ്പതികൾ – indrajith and wife poornima latest photos

പൂർണിമയെ കാണാൻ ഹിന്ദി നടിയായ കരിഷ്മ കപൂറിനെ പോലെയുണ്ട് എന്നാണ് ആരാധക അഭിപ്രായം

അഭിനയത്തിലും ജീവിതത്തിലും വിവാദങ്ങൾക്ക് ഇട കൊടുക്കാത്ത പവർ കപ്പിൾസാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ ഈ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിൽ പങ്കെടുക്കാൻ എത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് പൂർണ്ണിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നടി എന്നതിപുലരി ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണ്ണിമ. മിക്ക ഫോട്ടോസിലും പൂർണ്ണിമ ധരിക്കാറുള്ള വസ്ത്രങ്ങൾ ഏറെയും സ്വന്തമായി ഡിസൈൻ ചെയ്യുന്നതാണ്. സ്വന്തം സംരംഭമായ പ്രണയുടെ വസ്ത്ര കളക്ഷനിൽ നിന്നും തിരെഞ്ഞെടുത്ത കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് പൂർണ്ണിമയും, ഇന്ദ്രജിത്തും ധരിച്ചിരിക്കുന്നത്.

ഗോൾഡൻ ബോർഡറുകളോടു കൂടിയ കറുപ്പ് നിറത്തിലുള്ള സാരിക്ക് കോൺട്രാസ്റ്റായിട്ടുള്ള അക്സസറികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള ഹെവി മാലയും, ഗോൾഡൻ കമ്മലുകളും, വളകളും അണിഞ്ഞിരിക്കുന്നു. കൂടാതെ ഹൈ ബൺ മാതൃകയിൽ മുടി സ്റ്റൈൽ ചെയ്തിരിക്കുന്നു. കട്ടി കുറഞ്ഞ ഗോൾഡൻ വരകളോടു കൂടി കറുപ്പ് ഷർട്ടും, പാൻ്റുമാണ് ഇന്ദ്രജിത്ത് ധരിച്ചിരിക്കുന്നത്. സിൽവർ ചെയ്നോടു കൂടിയ വാച്ചാണ് താരം ഒപ്പം അണിഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിരുന്നത്. പൂർണിമയെ കാണാൻ ഹിന്ദി നടിയായ കരിഷ്മ കപൂറിനെ പോലെയുണ്ട് എന്നാണ് ആരാധക അഭിപ്രായം.

STORY HIGHLIGHT : indrajith and wife poornima latest photos