Celebrities

‘അപരിചിതനോട് പെരുമാറുന്നത് പോലെയായിരുന്നു എന്നോട്, പരിചയം കാണിക്കാറില്ലായിരുന്നു, എനിക്കത് വിഷമമായിട്ടുണ്ട്’: യുവ കൃഷ്ണ

ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമെ അഭിനയിക്കുന്നുള്ളു

മലയാളി സീരിയല്‍ പ്രേക്ഷകരുടെ ഇടയില്‍ വളരെ സുപരിചിതനാണ് നടന്‍ യുവ കൃഷ്ണ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. യുവകൃഷ് മുന്‍പ് അഭിനയിച്ച സീരിയലുകള്‍ എല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. യുവയുടെ ഭാര്യ മൃദുലയും സീരിയലില്‍ അഭിനയത്രിയാണ്. ഇരുവര്‍ക്കും ഒരു മകളാണ് ഉള്ളത്. ഇപ്പോള്‍ ഇതാ തങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ യുവ കൃഷ്ണ.

‘പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ച് ലൈഫ് ലോങ്ങ് നമ്മള്‍ കൂടെ ജീവിക്കുന്നതിനേക്കാള്‍ ഉപരി നമ്മള്‍ പരിചയപ്പെട്ട്, നമ്മളുമായിട്ട് സിങ്ക് ആകുമോ എന്ന് നോക്കിയതിനുശേഷം കല്ല്യാണം കഴിക്കാന്‍ ആയിരുന്നു എന്റെ ഒരു താല്‍പര്യം. അതുകൊണ്ടുതന്നെ വീട്ടുകാര് പല അറേഞ്ച്ഡ് മാരേജ് പ്രൊപ്പോസല്‍ കൊണ്ടുവരുന്ന സമയത്തും ഞാനത് എങ്ങനെയെങ്കിലും ഒക്കെ വേണ്ട എന്ന് പറയുമായിരുന്നു. പിന്നെ അവസാനം ലോക്ക് ആകും എന്ന് തോന്നിയ സമയത്താണ് ഞാന്‍ തന്നെ മുന്നിട്ടിറങ്ങി കുറച്ചുകൂടെ നമ്മളുടെ ഫീല്‍ഡില്‍ നിന്ന് തന്നെ ടാലന്റ് ഉള്ള ഒരു ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള ഒരു കുട്ടിനെ വേണമെന്ന് വിചാരിച്ച് കണ്ടുപിടിച്ച് ഞാന്‍ അങ്ങോട്ട് ആളുടെ അടുത്ത് പ്രൊപ്പോസ് ചെയ്തു.’

‘പിന്നെ ആള്‍ വീട്ടില്‍ പറഞ്ഞ്, പിന്നെ അവര്‍ ഒക്കെയായി. അതിനുശേഷം ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞ്, അങ്ങനെയാണ് നമ്മള്‍ ഒരു അറേഞ്ച്ഡ് മാരേജിലേക്ക് വരുന്നത്. ആദ്യത്തെ പ്രോജക്ടുകള്‍ ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു മോള്‍ ജനിച്ചത്. അതുകഴിഞ്ഞ് മോള്‍ക്ക് ഒരു വയസായപ്പോഴേക്കും ഞാന്‍ ബിസിയായി. അതുകൊണ്ട് തന്നെ വീട്ടില്‍ വരുമ്പോള്‍ മോള്‍ക്ക് എന്നെ മനസിലാകുമായിരുന്നില്ല. പരിചയം കാണിക്കാറില്ലായിരുന്നു അവള്‍. അപരിചിതനോട് പെരുമാറുന്നത് പോലെയായിരുന്നു അവള്‍ എന്നോട്. അതുകണ്ട് എനിക്ക് വിഷമമായിട്ടുണ്ട്.’

‘നമ്മുടെ മകളുടെ വളര്‍ച്ചയുടെ ഒരു ഭാഗം ആകാന്‍ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് സങ്കടപ്പെടും. അതുകൊണ്ടാണ് ഞാന്‍ അന്ന് തീരുമാനിച്ചത്, ഒരു സമയം ഒരു പ്രോജക്ടിലെ കമ്മിറ്റ് ചെയ്യൂവെന്നത്. ഇപ്പോള്‍ ഒരു സീരിയലില്‍ മാത്രമെ അഭിനയിക്കുന്നുള്ളു. ബാക്കിയുള്ള സമയത്തെല്ലാം മകള്‍ക്കൊപ്പം സമയം ചിലവഴിക്കും. പിന്നെ മൃദുല സീരിയല്‍ രംഗത്തുള്ള വ്യക്തിയായതിനാല്‍ എല്ലാം മനസ്സിലാക്കാന്‍ പറ്റും. ഞങ്ങള്‍ രണ്ടുപേരും പുതിയ പ്രോജക്ടുമായി ബിസിയാണ്. മൃദുലയുടെ ഷൂട്ട് തിരുവനന്തപുരത്തും എന്റെ ഷൂട്ട്് ആലുവയിലുമാണ്. ഞങ്ങളുടെ ഷെഡ്യൂളും രണ്ടാണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് ഫ്രീ ടൈം കിട്ടാറില്ല. മൂന്ന്, നാല് മാസമായി ഇതാണ് അവസ്ഥ. യുട്യൂബ് ചാനലില്‍ ആക്ടീവല്ലാത്തതിന് കാരണവും ഇതുതന്നെയാണ്. ഫ്രീ ടൈം കണ്ടെത്തി യുട്യൂബ് വീഡിയോകള്‍ ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്.’ യുവ കൃഷ്ണ പറഞ്ഞു.

STORY HIGHLIGHTS: Actor Yuva Krishna about his family life