അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു ആസിഫ് അലി രമേശ് നാരായണൻ സംഭവം. രമേശ് നാരായണിൽ നിന്നും ആസിഫ് അലിക്ക് വളരെ മോശമായ ഒരു അനുഭവം ഉണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ആസിഫിനെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വന്നത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വളരെ വലിയ തോതിൽ തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനായ രമേശ് പിഷാരടി
പൊതുവേ പരിഷ്കൃത സമൂഹം എന്ന് പറയുന്ന സോഷ്യൽ മീഡിയയിലെ ആളുകളെ കുറിച്ചാണ് രമേശ് പിഷാരടി സംസാരിക്കുന്നത്. ഒരിക്കലും പരിഷ്കൃത സമൂഹം എന്ന് പോലും അവരെക്കുറിച്ച് പറയാൻ സാധിക്കില്ല പൊളിറ്റിക്കലി കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് അവർ വിചാരിക്കുന്നത് എന്നാൽ പൊളിറ്റിക്കലി കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണോ അവർ ചെയ്തു കൊണ്ടിരിക്കുന്നത്. ആസിഫ് അലി രമേശ് നാരായണൻ സംഭവത്തിൽ കാണിച്ച പക്വത എത്ര ആളുകളാണ് കാണിച്ചത്.?
ശരിക്കും ഈ അനുഭവം ഉണ്ടായ ഒരു വ്യക്തി വളരെ പക്വതിയോട് ഇടപെടുമ്പോൾ ഒരു മിനിറ്റ് നേരത്തെ വീഡിയോ കണ്ടിട്ടുള്ള ആളുകളാണ് കൂടുതൽ മോശമായി ഇടപെട്ടത് അതിൽ ആസിഫ് കാണിച്ച പക്വത പോലും ഇത് കണ്ടിട്ടുള്ളവർ കാണിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ വന്ന ഇവരെ ചീത്ത വിളിക്കുകയും മോശം പറയുകയും ചെയ്യുന്നത് പൊളിറ്റിക്കൽ കറക്റ്റ് ആയിട്ടുള്ള കാര്യമാണെന്ന് തോന്നുന്നുണ്ടോ.? സോഷ്യൽ മീഡിയയുടെ സദാചാരബോധത്തെ കുറിച്ചാണ് രമേശ് പിഷാരടി സംസാരിക്കുന്നത്. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കൽ കറക്റ്റ്ന്സ് നോക്കാൻ സാധിക്കില്ല എന്നും ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുക തന്നെ വേണമെന്നും താരം പറയുന്നു .
Story Highlights ; Ramesh Pisharadi talkes asif ali