മലയാളം കണ്ട എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 20- 20. മലയാള സിനിമയിലെ മികച്ച താരങ്ങളെല്ലാം ഒരുമിച്ച് ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയാണോ മോഹൻലാലാണോ നായകൻ എന്ന പലർക്കും സംശയമുണ്ടായിരുന്നു എങ്കിലും സിനിമ കണ്ടുകഴിഞ്ഞപ്പോൾ മോഹൻലാലാണ് യഥാർത്ഥ നായകൻ എന്ന എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു. കാരണം ചിത്രത്തിൽ രണ്ട് എൻട്രി തന്നെയാണ് മോഹൻലാലിനെ ഉള്ളത് ഇതിൽ ഒരു എൻട്രി കൊലമാസ് എൻട്രിയാണ്.
ആ ഒരു ഭാഗം ഷൂട്ട് ചെയ്യുവാൻ വേണ്ടി ഒരു ദിവസം ഉച്ചവരെ എടുത്തു എന്നാണ് ഇപ്പോൾ നടനായ ഇടവേള ബാബു പറയുന്നത് ഒരു ചെരിപ്പ് വെച്ച് പോകുന്ന രംഗമാണ്. ചെരുപ്പ് വയ്ക്കുന്നത് താനാണ് മമ്മൂട്ടി അടക്കമുള്ളവർ വെയിറ്റ് ചെയ്തിരിക്കുകയാണ് മമ്മൂക്ക വരെ ചോദിച്ചു ഇതെന്താണ് ഒരു ചെരുപ്പിന്റെ സീൻ ഷൂട്ട് ചെയ്യാൻ ഇത്ര സമയം എടുക്കുന്നത് എന്ന് എന്നാൽ എന്താണ് ഈ ചെരുപ്പിന്റെ പിന്നിലെ കഥ എന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയുകയുള്ളു
അത് ലാലേട്ടന്റെ എൻട്രി സീനാണ് അവിടെ മുതലാണ് സിനിമയുടെ സ്റ്റേഡിംഗ് മമ്മൂക്ക വരെ ദേഷ്യപ്പെടാൻ തുടങ്ങിയിരുന്നു ഒരു ചെരുപ്പ് വയ്ക്കുന്ന സീനിനു വേണ്ടി ഇത്രയും വെയിറ്റ് ചെയ്യണോ എന്നൊക്കെ ചോദിച്ച്. എന്നാൽ പിന്നീട് ഈ ഒരു രംഗം വളരെയധികം ചർച്ച ചെയ്യപ്പെടുകയും ആളുകൾ ഇഷ്ടപ്പെടുകയും ചെയ്തു അത്രയ്ക്ക് മികച്ച രീതിയിൽതീയറ്ററിൽ അടക്കം ഈ ഒരു ചിത്രത്തിന് ഈ രംഗത്തിനും ഹൈപ്പ് കിട്ടിയത് ചിത്രത്തിന്റെ ബാഗ്രൗണ്ട് മ്യൂസിക് അടക്കം വളരെയധികം ശ്രദ്ധിക്കപ്പെട്ടു എന്നും പറയുന്നുണ്ട് ഇടവേള ബാബു. 20 20 എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നുകൂടിയാണ് ഈ ഒരു രംഗം എന്ന് എടുത്തു പറയണം
Story Highlights ; 20-20 movie seen