മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മൈഥിലി. മൈഥിലിയുടെ മികച്ച പ്രകടനങ്ങള്‍ പല സിനിമയിലും പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോള്‍ ഇതാ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘നമ്മുടെ അടുത്ത് തന്നെ ഫേക്ക് സാധനങ്ങള്‍ കൊണ്ട് വരുന്നുണ്ടെങ്കില്‍ ബാക്കിയുളളവര്‍ എത്രത്തോളം അനുഭവിക്കുന്നുണ്ടാകും. കഴിഞ്ഞദിവസം എനിക്കൊരു മൂവി വന്നു. ഇന്നാളുടെ പടമാണ് എന്ന് പറഞ്ഞു. അയാളുടെ ഫോട്ടോയും പ്രിന്റ് ചെയ്തിട്ടുണ്ട്. അതിനകത്ത് പോസ്റ്റര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്‌ക്രിപ്റ്റ് കൃത്യമായി എഴുതിയിട്ടുണ്ട്. വായിച്ചോ വായിച്ചോ എന്നാണ് അവര്‍ എന്നോട് ചോദിക്കുന്നത്. ആ സമയത്ത് ഞാന്‍ പടമൊന്നും ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. പക്ഷെ ഇവരിങ്ങനെ എപ്പോഴും എന്നോട് വിളിച്ചു ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇതിന്റെ ശരിക്കുമുള്ള ആളെ വിളിച്ചു ചോദിച്ചു. ഇതുപോലെ ഇങ്ങനെ ഒരു പടം വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്, ഇത് അവിടുന്ന് വന്നിട്ടുണ്ടോ എന്ന്. ചോദിച്ചപ്പോള്‍ അവര് പറഞ്ഞത് ഇങ്ങനെ ഒരു പടം ഒന്നുമില്ല, ആരോ ഇത് ചെയ്യുകയാണ് എന്ന്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മളുടെ അടുക്കല്‍ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ സാധാരണപ്പെട്ട പെണ്‍കുട്ടികളോട് എന്തൊക്കെയായിരിക്കും ചെയ്യുന്നത്.’
‘അത് മനസ്സിലാക്കണം. അതൊക്കെയാണ് പുറത്തേക്ക് വരേണ്ടത്. നമ്മള്‍ ഇപ്പോള്‍ പറയുമ്പോഴല്ലേ ഇതൊക്കെ അറിയുന്നത്. എനിക്ക് തോന്നുന്നു, ഈ പൈസ ഒക്കെ തട്ടുന്ന ആളുകള്‍ ആയിരിക്കും. കാരണം ഇത്രയും ഒരു സ്‌ക്രിപ്റ്റും ഒക്കെ കാണിച്ച് ഒക്കെ.. ഇനി ഇവരുടെ കൈയ്യില്‍ നിന്ന് പൈസ വാങ്ങാം എന്നൊക്കെയായിരിക്കും.. എന്തൊക്കെയായിരിക്കും. ഇതിപ്പോള്‍ നമുക്ക് അറിയാവുന്നതുകൊണ്ട് ഇത്രയും പറഞ്ഞു ഒക്കെ. ഇനിയിപ്പോള്‍ എന്തൊക്കെയായിരിക്കും. അതുകൊണ്ട് ഞാന്‍ പറയുകയാണ് പുതിയ കുട്ടികള്‍ വരുകയാണെന്നുണ്ടെങ്കില്‍ തന്നെ നിങ്ങളുടെ സേഫ് സോണ്‍ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. നിങ്ങള്‍ സേഫ് ആണോ എന്ന് നിങ്ങള്‍ തന്നെ ഉറപ്പുവരുത്തുക.’
‘നമ്മള്‍ തന്നെ കോണ്‍ഫിഡന്റ് ആയിട്ട് മുന്നോട്ട് പോയേ പറ്റൂ. നമുക്ക് ജീവിച്ചേ പറ്റു മുന്നോട്ട്. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. അപ്പോള്‍ തിരിഞ്ഞു നോക്കി അല്ലല്ലോ നടക്കേണ്ടത്. അങ്ങനെ പോയാല്‍ തലയും കുത്തി വീഴും. അതുകൊണ്ട് നമുക്ക് മുന്നോട്ടുതന്നെ പോകാം. ഇത്രയും ആള്‍ക്കാര്‍ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍, നിങ്ങള്‍ തിരിച്ചു വരണം എന്ന് അവര്‍ പറയുമ്പോള്‍ എനിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജി ഉണ്ട്. ഞാന്‍ എത്ര ഡൗണ്‍ ആയിരുന്നപ്പോഴും എനിക്ക് അവര് ആ സപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതുതന്നെയാണ് എന്റെ ഏറ്റവും കൂടുതല്‍ ഇന്‍സ്പിറേഷന്‍. അവരാണ് ശരിക്കും എന്റെ ഇന്‍സ്പിറേഷന്‍. എനിക്ക് ബാക്കിയുള്ള ഒരു രീതിയിലുള്ള സപ്പോര്‍ട്ടും ഞാന്‍ അക്സെപ്റ്റ് ചെയ്യുന്നുമില്ല. ആരുടെ കൈയ്യില്‍ നിന്നും.’
‘എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മളെ അടിച്ചമര്‍ത്തുകയായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്. എല്ലാ മാധ്യമങ്ങളെയും ഞാന്‍ പറയുന്നില്ല, അതിനായിട്ട് ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറെ ആള്‍ക്കാര്‍ ഉണ്ടല്ലോ, അപ്പോള്‍ ഇവരുടെയൊക്കെ പേരില്‍ നമ്മള്‍ കേസ് ഒക്കെ കൊടുത്ത്.. നമുക്ക് എത്ര കൊടുക്കാന്‍ പറ്റും. എനിക്ക് തോന്നുന്നു ഞാന്‍ ഒരു പത്തിരുപത് കേസ് എങ്കിലും കൊടുത്തിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ നിയമങ്ങള്‍ക്ക് പരിമിതികളുണ്ട്. കേസുകള്‍ വിജയിച്ചിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല’, മൈഥിലി പറഞ്ഞു.
STORY HIGHLIGHTS: Actress Mythili about malayalam cinema