Celebrities

സ്പെയിനിലെ തെരുവുകളിലൂടെ പ്രണയയാത്ര നടത്തി അജിത്തും ശാലിനിയും; വൈറലായി താരജോഡികളുടെ അവധി ആഘോഷം – Shalini shared a cute romantic video with her husband ajith kumar

ങ്ങളുടെ പ്രിയപ്പെട്ട റൊമാന്റിക് താരദമ്പതികളെ കണ്ട സന്തോഷത്തിലാണ് ആരാധകർ

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ശാലിനിയും അജിത്ത് കുമാറും. സ്‌ക്രീനില്‍ ഇരുവരുടെയും റൊമാന്‍സ് കണ്ട് കണ്ണ് തള്ളിയ ആരാധകർ ഇന്ന് ഇരുവരുടെയും റിയല്‍ ലൈഫിലുള്ള റൊമാന്റിക് നിമിഷങ്ങള്‍ ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അജിത്തിന്റെ പല വിശേഷങ്ങളും ശാലിനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആണ് പ്രേക്ഷകർ അറിയാനുള്ളത്. ഇപ്പോഴിതാ അജിത്തിനൊപ്പം അവധിക്കാലം ആഘോഷമാക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ശാലിനി.

അവധിക്കാലം സ്പെയിനിലാണ് താരദമ്പതികൾ ആഘോഷമാക്കുന്നത്.  ‘ഒരുമിച്ചിരിക്കുന്നതാണ് ഏറ്റവും സുന്ദരമായ സ്ഥലം’ എന്ന് അടിക്കുറിപ്പോടെ ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട റൊമാന്റിക് താരദമ്പതികളെ കണ്ട സന്തോഷത്തിലാണ് ആരാധകർ.

അജിത്തുമായുള്ള വിവാഹത്തിന് ശേഷം ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം അകുന്നു കഴിഞ്ഞിരുന്ന താരം ഇന്‍സ്റ്റഗ്രാമിലൂടെ തിരിച്ചെത്തി. അജിത്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും മക്കളുടെ ചിത്രങ്ങളും, സഹോദരി ശാമിലിയ്‌ക്കൊപ്പമുള്ള വിശേഷങ്ങളുമൊക്കെ ശാലിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകനൊപ്പം ഫുട്‌ബോള്‍ മാച്ച് കാണുന്ന ചിത്രങ്ങള്‍ ശാലിനി പങ്കുവച്ചിരുന്നു.

STORY HIGHLIGHT: Shalini shared a cute romantic video with her husband ajith kumar