Celebrities

‘ഞാനിനി ലെസ്ബിയൻ ആണോ എന്നുള്ള ചോദ്യം മാത്രമേ കേൾക്കാൻ ബാക്കിയുള്ളൂ ‘- അഭിരാമി സുരേഷ്

പ്രണയത്തെ കുറിച്ചുള്ള താരത്തിന്റെ കൺസെപ്റ്റ് എന്താണ് എന്നാണ് അവതാരിക ചോദിക്കുന്നത്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിത ആയിട്ടുള്ള വ്യക്തിയാണ് അഭിരാമി സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടി മുതൽ തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ അഭിരാമിക്ക് സാധിച്ചിട്ടുണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ഒരു സീരിയലിലൂടെ താരം സ്വന്തമാക്കിയത് പിന്നീട് ചേച്ചിയായ അമൃത സുരേഷിനൊപ്പം അമൃതംഗമയ എന്ന മ്യൂസിക് ബാറ്റിന്റെ ഭാഗമായി അഭിരാമിയും മാറിയിരുന്നു.

ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും അതേപോലെ കഫെയും ഒക്കെ നടത്തുകയാണ് താരം . സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്ന ആളുകളുടെ കൂട്ടത്തിൽ ആണ് അഭിരാമിയും ഉള്ളത്. ഇപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ഇത്. പ്രണയത്തെ കുറിച്ചുള്ള താരത്തിന്റെ കൺസെപ്റ്റ് എന്താണ് എന്നാണ് അവതാരിക ചോദിക്കുന്നത് ഇതിന് താരം നൽകുന്ന മറുപടി ഇങ്ങനെയാണ്..

” എനിക്കിപ്പോൾ പ്രണയത്തെക്കുറിച്ച് അങ്ങനെ കൺസെപ്റ്റ് ഒന്നുമില്ല എന്തൊക്കെ കൺസെപ്റ്റ് ഉണ്ടായിട്ടും കാര്യമില്ല. എന്റെ ആൾ അങ്ങനെയിരിക്കണം ഇങ്ങനെ ഇരിക്കണം എന്നൊക്കെയുള്ള ആ ഒരു സ്റ്റേജിൽ നിന്നും ഞാൻ ഒരുപാട് മാറിക്കഴിഞ്ഞു എന്നെപ്പോലുള്ള ഒരാൾക്ക് കൺസെപ്റ്റ് ഒന്നും വർക്ക് ആവില്ല എന്ന് എനിക്ക് മനസ്സിലാക്കാനും സാധിച്ചു ചിലപ്പോൾ എല്ലാവർക്കും അങ്ങനെയാവണമെന്നില്ല എനിക്ക് വർക്ക് ആവില്ല എന്നാണ് ഉദ്ദേശിച്ചത്. ഞാനിനി ലെസ്ബിയൻ ആണോ എന്നുള്ള ഒരു ചോദ്യം മാത്രമേ കേൾക്കാൻ ബാക്കിയുള്ളൂ എന്നും ഏറെ രസകരമായ രീതിയിൽ അഭിരാമി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചേച്ചിയായ അമൃതയെ പോലെ തന്നെ വളരെ സജീവ സാന്നിധ്യമാണ് അനുജത്തിയായ അഭിരാമിയും. താരത്തിന്റെ യൂട്യൂബ് ചാനൽ നിരവധി ആരാധകരാണ് ഉള്ളത്.
Story Highlights ; abhirami suresh interview