എഴുപതുകളില്‍ മലയാള ചലച്ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു എം ജി സോമന്‍. 24 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഏകദേശം നാനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നാടകത്തിലൂടെയാണ് എംജി സോമന്‍ അഭിനയം ആരംഭിച്ചത്. 1970ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച സോമന്‍ 1972 മുതല്‍ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സംഘത്തിലും കായംകുളം കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിലും സജീവമായിരുന്നു നടന്‍. ഇപ്പോളിതാ എം ജി സോമന്റെ ഉറ്റ സുഹൃത്ത് രഞ്ജി പണിക്കര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
‘സോമേട്ടന്‍ മദ്രാസില്‍ ഷൂട്ടിനോ ഡബ്ബിംഗിനോ ഒക്കെ വന്നു കഴിഞ്ഞാല്‍ നമ്മള്‍ അവിടെ ഉണ്ടെങ്കില്‍ രാത്രിയില്‍ വിളിക്കും. അന്ന് സോമേട്ടന്‍ ഒന്നുങ്കില്‍ രഞ്ജിത്തില്‍ അല്ലെങ്കില്‍ താജില്‍ അല്ലെങ്കില്‍ വുഡ്‌ലാന്‍സില്‍ ആയിരിക്കും താമസിക്കുന്നത്. വുഡ്‌ലാന്‍സില്‍ ആണെങ്കില്‍ കുഴപ്പമില്ല എല്ലാ മുറികളിലും ആരെങ്കിലുമൊക്കെ കാണും, അത് ഒരു സ്റ്റുഡിയോ പോലെയാണ്. മലയാള സിനിമയിലെ ആരെങ്കിലുമൊക്കെ ഒരു സമ്മേളനം കൂടാനുള്ള ആളുകള്‍ എപ്പോഴും ആ ഹോട്ടലില്‍ കാണും. പക്ഷേ രഞ്ജിത്തില്‍ അങ്ങനെ അധികം ആളുകള്‍ ഒന്നുമില്ല. ആളുകള്‍ കുറവാണ് എന്നുണ്ടെങ്കില്‍ രാത്രി ആകുമ്പോള്‍ വിളിക്കും. എടാ വണ്ടി വല്ലതും ഉണ്ടോ എന്ന് വിളിച്ചു ചോദിക്കും.’
‘ഇല്ല എന്ന് പറഞ്ഞാല്‍ സോമേട്ടന്‍ പറയും, എങ്കില്‍ ഒരു നീ ഒരു ഓട്ടോ വിളിച്ച് ഇങ്ങ് വരാന്‍. അങ്ങനെ ഞങ്ങള്‍ അവിടെ പോയി രാത്രിയില്‍ കിടക്കണം. രാവിലെ എഴുന്നേറ്റ് പോകണം. രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കാന്‍ പറ്റില്ല, ഒന്നുകില്‍ എന്നെ വിളിക്കും അല്ലെങ്കില്‍ ജയരാജനെ വിളിക്കും അല്ലെങ്കില്‍ രഞ്ജിത്തിനെ വിളിക്കും. അതായത് ഞങ്ങളുടെ ജനറേഷനില്‍ ഉള്ള ആരെങ്കിലും ഒരാള്‍ ഒരു തുണ വേണം രാത്രിയില്‍.’
എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയായിരുന്നു സോമേട്ടന്‍. എന്റെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും സുരേഷ് ഗോപിക്ക് കുതിരകയറാന്‍ ഒരു മേല്‍ ആപ്പീസര്‍, കമ്മീഷണറില്‍ കണ്ടപോലെ.. ഒരു വലിയേട്ടന്‍ ക്യാരക്ടര്‍. ഞാന്‍ ലേലം എന്ന സിനിമ എഴുതുന്നതിന് മുന്‍പ് ഒരു ദിവസം, എനിക്കറിയില്ല സോമേട്ടന്‍ സ്വന്തം ജീവിതത്തിന്റെ ഒരു വിലാപം മുന്‍കൂട്ടി കണ്ടിട്ടുണ്ടോ എന്ന്. എന്നോട് പറഞ്ഞിട്ടുണ്ട്, എടാ നിന്റെ കുറെ സിനിമകളില്‍ അവന്റെയും ഇവന്റെയും ഒക്കെ ആട്ടും തുപ്പും കൊണ്ട് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് ഒരു നല്ല വേഷം എഴുതി താടാ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. സ്നേഹം കൊണ്ട് പറഞ്ഞതാണ്. എന്നോട് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അത്രയധികം ഉണ്ടായിരുന്നു അദ്ദേഹത്തിന്.’ രഞ്ജി പണിക്കര്‍ പറഞ്ഞു.
STORY HIGHLIGHTS: Renji Panicker about MG Soman