മലയാളികള്‍ക്ക് ഏറെ പരിചതമായ മുഖമാണ് ഷാജു ശ്രീധര്‍. മലയാള സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ താരമാണ് ഷാജു. തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഷാജു അറിയിപ്പെട്ടിരുന്നത് മോഹന്‍ലാലുമായുള്ള രൂപത്തിലേയും ശബ്ദത്തിലേയും സാദൃശ്യത്തിന്റെ പേരിലായിരുന്നു. ജൂനിയര്‍ മോഹന്‍ലാല്‍ എന്ന പേരും ഷാജുവിന് ലഭിച്ചിരുന്നു.
എന്നാല്‍ മോഹന്‍ലാലുമായുള്ള സാദൃശ്യം തനിക്കൊരു വെല്ലുവിൡയായി മാറിയ കഥയാണ് ഷാജുവിന് പറയാനുള്ളത്. ലാലേട്ടനെ പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ അത് തനിക്ക് പോസിറ്റീവും മറ്റൊരു തരത്തില്‍ നെഗറ്റീവുമായി മാറിയെന്നാണ് ഷാജു പറയുന്നത്.
” പലരുടെയും മൊബൈലില്‍ തന്‍റെ നമ്പര്‍ മോഹന്‍ലാല്‍ ഷാജു എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ഞാന്‍ ആദ്യം അത് ഭയങ്കര എന്‍ജോയ് ചെയ്തു. ഇത്രയും വലിയൊരു ലെജെന്റിന്‍റെ പേരില്‍ ഞാന്‍ അറിയപെടുന്നു എന്നത് വലിയ ക്വാളിറ്റി ആയിട്ടാണ് കരുതിയത്. പക്ഷെ സിനിമയ്ക്ക് അകത്ത് അത് ആവശ്യമില്ല. ഒരാളെ അനുകരിക്കാതെ ചെയുക എന്നുള്ളതാണ് സിനിമയ്ക്ക് വേണ്ടത്. അങ്ങനെ ഒരുപാടു വേഷങ്ങള്‍ നഷ്ടമായി, നഷ്ടമായി കഴിഞ്ഞപ്പോ വല്ലാതെ വിഷമിക്കുകയൊക്കെ ചെയ്തു. അങ്ങനെയാണ് സീരിയലിലേക്കുള്ള ഡൈവേർഷൻ ഉണ്ടായത്”, ഷാജു പറഞ്ഞു.
മിമിക്രിക്കാരുടെ കഥ പറഞ്ഞ മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലൂടെയായിരുന്നു ഷാജുവിന്റെ അരങ്ങേറ്റം. ഇന്നും വേദികളില്‍ അദ്ദേഹം മോഹന്‍ലാലിനെ അനുകരിക്കാറുണ്ട്.
വര്‍ഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഷാജു. പത്മിനി, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് ഷാജു അവസാനമായി അഭിനയിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.