Celebrities

കാത്തിരിപ്പിനൊടുവിൽ നയൻതാര വിഘ്നേശ് വിവാഹ വിഡിയോ റിലീസ് ചെയ്യാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ് – nayanthara vignesh shivan wedding video ott release on netflix

ഗൗതം വാസുദേവ് ​​മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ താര വിവാഹം ഇനി ഒടിടിയിൽ കാണാം. നയൻതാര–വിഘ്നേശ് ശിവൻ വിവാഹ വിഡിയോ വൈകാതെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു ശേഷമാണ് വിവാഹ വിഡിയോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍’ എന്ന പേരോടു കൂടിയ ഒരു ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു എങ്കിലും പല കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. ഇനി ഈ വിവാഹ ഡോക്യുമെന്‍ററിയില്‍ കാലതാമസമുണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിലീസ് എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. ഗൗതം വാസുദേവ് ​​മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.

ഇരുവരും തമ്മിൽ കണ്ടുമുട്ടിയ നിമിഷം, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ പുറത്തിറങ്ങിയ ടീസറിലൂടെ സംസാരിച്ചിരുന്നു. അന്ന് മുതല്‍ വീഡിയോക്കായി ആകാംക്ഷപൂര്‍വം ആരാധകര്‍ കാത്തിരിക്കുകയാണ്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയൻതാരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നൽകിയത്.

STORY HIGHLIGHT: nayanthara vignesh shivan wedding video ott release on netflix