Celebrities

“ഇന്നുവരെ ഒരു സ്ത്രീയും മോഹൻലാലിനെതിരെ രംഗത്ത് വന്നിട്ടില്ല”- സന്തോഷ് പണ്ഡിറ്റ്

അദ്ദേഹത്തെ പ്രോജക്ട് ചെയ്യുവാനാണ് ആളുകൾ ശ്രമിക്കുന്നത് അത് എന്തിനാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല

മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തിലാണ് നിലനിൽക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതോടെ വലിയ തോതിലുള്ള വാർത്തകളാണ് മലയാള സിനിമയിലുള്ള പല താരങ്ങളെക്കുറിച്ചും വന്നുകൊണ്ടിരിക്കുന്നത് ഇത്തരം വാർത്തകൾ വലിയൊരു ഞെട്ടൽ തന്നെയാണ് ആളുകളിൽ നിലനിൽക്കുന്നത്. അത്തരത്തിൽ വരുന്ന വാർത്തകളെ മോഹൻലാലിനെ പ്രോജക്ട് ചെയ്യാൻ ചില ആളുകൾ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ നടനും സംവിധായകനും നിർമാതാവും ഒക്കെയായ സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

” ഇതുവരെ നടൻ മോഹൻലാലിനെതിരെ മോശമായി പറഞ്ഞുകൊണ്ട് ഒരു സ്ത്രീ രംഗത്ത് വന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ പ്രോജക്ട് ചെയ്യുവാനാണ് ആളുകൾ ശ്രമിക്കുന്നത് അത് എന്തിനാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അടുത്ത സമയത്ത് നടി രാധിക പറഞ്ഞിരുന്നു ക്യാരവാനിൽ ക്യാമറ വയ്ക്കുന്ന അത് വളരെ ഗുരുതരമായ ഒരു ആരോപണമാണ് സർക്കാർ അന്വേഷിക്കേണ്ട കാര്യമാണ്. അത്തരം കാര്യങ്ങൾക്ക് സർക്കാർ അന്വേഷിക്കുക തന്നെ വേണം. എന്നാൽ അത്തരം അന്വേഷണങ്ങൾ മാത്രം പോരാ അതിനെതിരെ നിയമപരമായ നടപടികളും വേണം ഒരു സ്ത്രീയ്ക്ക് അവളുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വസ്ത്രം മാറാൻ പോലും സാധിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് അന്വേഷിക്കേണ്ട കാര്യമാണ്.

ഈ കാര്യം പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ വീഡിയോ ചെയ്തിരിക്കുന്നത് മോഹൻലാലിന്റെയും രാധികയുടെയും ഫോട്ടോ വെച്ച് കൊണ്ടാണ്. എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോ ഈ ഒരു ചിത്രത്തിൽ വച്ചിരിക്കുന്നത് ന്യൂസ് തുറക്കുമ്പോൾ കാണുന്നത് മോഹൻലാൽ ഇതിനെപ്പറ്റി ചോദിച്ചു എന്നും ഏത് സിനിമയുടെ ലൊക്കേഷനിലാണ് ഇത് നടന്നത് എന്ന് തിരക്കി എന്നുമാണ് എന്നാൽ അതിനു ഹെഡിങ് ഷൂട്ടിംഗ് സെറ്റിൽ വെച്ച് രാധികയുണ്ടായ ദുരാനുഭവം എന്നാണ്. ഒപ്പം മോഹൻലാലിന്റെ ഫോട്ടോയും ഈ ഒരു ചിത്രത്തിൽ മോഹൻലാലിന്റെ ഫോട്ടോ വയ്ക്കേണ്ട ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല”
Story Highlights ; Santhosh Pandit talkes Mohanlal