മലയാളം തമിഴ് സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് മേഘ്ന വിന്‍സന്റ്. താരം ചെയ്ത നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പലര്‍ക്കും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മേഘ്ന. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന ക്യാരക്ടര്‍ ആണ് മേഘനയ്ക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. ഇപ്പോള്‍ സീരിയല്‍ രംഗത്തേക്ക് വലിയ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായി തുടരുകയാണ് മേഘ്ന. ഇപ്പോളിതാ താന്‍ അനുഭവിച്ച ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് താരം.
‘നമ്മളുടെ ഉണ്ടായിരുന്ന വീട് വിറ്റത് ആയിരുന്നല്ലോ. അപ്പോള്‍ എനിക്ക് എല്ലാം രണ്ടാമത് വീണ്ടെടുക്കണം എന്നുണ്ടായിരുന്നു. നഷ്ടപ്പെട്ടത് എല്ലാം എനിക്ക് തിരിച്ചു പിടിക്കണം എന്നായിരുന്നു ആഗ്രഹം. അതില്‍പ്പെട്ട ഒന്നാണ് എന്റെ ആരോഗ്യം. എന്റെ ആരോഗ്യം തിരിച്ചുപിടിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ എനിക്ക് ഡിപ്രഷന്‍ വന്ന സമയത്തൊക്കെ എന്റെ ആരോഗ്യം ഭയങ്കര മോശമായിരുന്നു. ഒരു മാസം കൊണ്ട് ഞാന്‍ 10 കിലോയോളം കുറഞ്ഞു. അപ്പോള്‍ എന്റെ മുടി മുഴുവന്‍ കൊഴിഞ്ഞു. എന്റെ പുരികം വരെ കൊഴിഞ്ഞു പോയിട്ടുണ്ട്. ഞാന്‍ പകരം വരച്ചു വെയ്ക്കുകയായിരുന്നു. അതുപോലെ എനിക്ക് ആരോഗ്യം മുഴുവന്‍ പോയിരുന്നു. ആ സമയത്ത് എന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അങ്ങനെ അതില്‍ നിന്നാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്. ഒരു കാലില്‍ ബാലന്‍സ് ചെയ്താണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്.’
‘ആ സീരിയലില്‍ ജോയിന്‍ ചെയ്ത സമയത്ത് ഞാന്‍ ഞൊണ്ടിയാണ് ജോയിന്‍ ചെയ്തത്. ആരോഗ്യം ആകെ പോയി കിടക്കുകയായിരുന്നു. ആദ്യം ഞാന്‍ വീണ്ടെടുത്തത് എന്റെ ആരോഗ്യമാണ്. പിന്നെ എന്റെ കരിയര്‍ ഒന്ന് സ്‌ട്രോങ്ങ് ആക്കി എടുക്കണം എന്നുണ്ടായിരുന്നു. അപ്പോള്‍ അത് ചെയ്തു കഴിഞ്ഞപ്പോഴേക്കും പിന്നെ നഷ്ടപ്പെട്ട വീട് തിരിച്ചെടുക്കണം എന്നുണ്ടായിരുന്നു, അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ തിരിച്ചെടുത്ത പല കാര്യങ്ങളില്‍ ഒന്നാണ് വീട്. എനിക്കൊരു പാര്‍ട്ണറെ കുറിച്ച് അങ്ങനെ ഒരു സങ്കല്‍പ്പവുമില്ല. കല്യാണം എന്നുള്ള ലെവലിലേക്ക് ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ബാക്കി കുറെ കാര്യങ്ങള്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. അപ്പോള്‍ ആ ഒരു ലെവലിലേക്ക് ഞാന്‍ ചിന്തിച്ചിട്ടില്ല.’, മേഘ്‌ന പറഞ്ഞു.
മേഘ്‌നയുടെ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
എന്റെ ഉള്ളില്‍ അവശേഷിക്കുന്ന ആ വലിയ ആഗ്രഹം ഇവളുടെ വിവാഹം തന്നെയാണ്. ഒരു കുടുംബം ആയിട്ട് ജീവിക്കണം എന്നുള്ളത് തന്നെയാണ്. അതിന് അവള്‍ക്ക് സമയം കൊടുക്കണം. ഞാന്‍ ഈ അടുത്തും അവളോട് അതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ ബിസിനസ് നന്നായല്ലോ. വീട് ആയി… എല്ലാമായി. ഞങ്ങള്‍ക്ക് എന്തൊക്കെ നഷ്ടപ്പെട്ടു.. അതിന്റെ ഇരട്ടി, എല്ലാം ബെസ്റ്റ് ആയിട്ട് തിരിച്ചുകിട്ടി. ഇനിയൊരു കാര്യം കൂടെ ഉള്ളൂ. എനിക്ക് അതും ബെസ്റ്റ് ആയിട്ട് കൊടുക്കണം എന്നുള്ളതാണ് എന്റെ പ്രാര്‍ത്ഥന.
അതിനെക്കുറിച്ച് ഞാന്‍ അവളോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ അവള്‍ പറഞ്ഞിരിക്കുന്നത് അവള്‍ക്ക് സമയം കൊടുക്കണമെന്നാണ്. പൊതുവേ അമ്മമാര്‍ക്ക് എന്നല്ല പൊതുവേ എല്ലാവര്‍ക്കും ഇതാണ് അറിയാന്‍ താല്‍പ്പര്യം. കല്യാണം ആയില്ലേ, കല്യാണം ആയില്ലേ.. എന്ന് ചോദിക്കും. കല്യാണം കഴിഞ്ഞാല്‍ കുട്ടി ആയില്ലേ എന്ന് ചോദിക്കും. ഒരു കുട്ടിയായി കഴിഞ്ഞാല്‍ പിന്നെ ചോദിക്കും അടുത്ത കുട്ടി എപ്പോഴാണ് എന്ന്. എന്റെ മകളെ കെട്ടാന്‍ പോകുന്ന ആളെക്കുറിച്ച് എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. ആള് ജനുവിന്‍ ആയിരിക്കണം. ആ ഒരു ക്വാളിറ്റി മാത്രം മതി.