Celebrities

ചുവപ്പഴകിൽ നാടൻ സുന്ദരിയായി നയൻതാര ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ തുടങ്ങി തമിഴ് പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച താരമാണ് നയൻതാര. നിരവധി ആരാധകരെയും നയൻതാര സ്വന്തമാക്കിയിട്ടുണ്ട്. ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം വളരെ പെട്ടെന്ന് തന്നെ എത്തുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് 2 ആൺകുട്ടികളുടെ അമ്മയായി താരം മാറിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു സറോഗസി ചികിത്സയിലൂടെ രണ്ട് ആൺമക്കളെയാണ് താരം സ്വന്തമാക്കിയത്.

അടുത്തകാലത്താണ് സോഷ്യൽ മീഡിയയിൽ സജീവമായി താരം എത്തിയത്. സോഷ്യൽ മീഡിയയിലെ താരത്തിന്റെ ചിത്രങ്ങൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ചുവന്ന പട്ടുസാരിയിൽ ട്രഡീഷണൽ ലുക്കിൽ എത്തിയ നയൻസിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി എത്തുന്നത് ചുവപ്പു നിറത്തിലുള്ള പട്ടുസാരിയാണ് താരം ധരിച്ചിരിക്കുന്നത് അതീവ സുന്ദരിയായി ആണ് താരത്തെ കാണാൻ സാധിക്കുന്നത്. നെറുകയിൽ പടർത്തി സിന്ദൂരവും തൊട്ട് മുല്ലപ്പൂവും അണിഞ്ഞ് ഒരു നാടൻ പെൺകുട്ടിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്.

പൊതുവേ സാരിയിൽ സാധാരണയിലും സുന്ദരിയാണ് നയൻസ് എന്ന് പലരും പറയാറുള്ള കാര്യമാണ് അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രം വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഈ ഒരു ചിത്രം വളരെ വേഗം ചെയ്തത്. സോഷ്യൽ മീഡിയയിൽ മക്കളുടെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട് മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒക്കെ പങ്കുവയ്ക്കുന്ന താരത്തിന്റെ വീഡിയോകൾ വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്
Story Highlights ; Nayanthara new photo