മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. നായികമാരെ കണ്ടെത്തുവാൻ വേണ്ടി ലാൽ ജോസ് നടത്തിയ ഓഡിഷനിലൂടെയാണ് ഈ ഒരു രംഗത്തേക്ക് സ്വാസിക കടന്നുവരുന്നത് തുടർന്ന് സീരിയൽ മേഖലയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു അടുത്ത കാലത്താണ് താരം വിവാഹിത ആയത്. നടനായ പ്രേമിനെയാണ് താരം വിവാഹം കഴിച്ചത് ഒരു പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. വിവാഹത്തിന് വളരെയധികം വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്
ഇപ്പോൾ വിവാഹശേഷം താൻ കൂടുതലായും കേട്ട ചില കാര്യങ്ങളെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത് തമിഴ് ഒരു സീരിയലിൽ അഭിനയിക്കുന്ന നടൻ കൂടിയാണ് പ്രേം. ആ സീരിയലിൽ അഭിനയിക്കുന്ന നായികക്കൊപ്പം ഇൻസ്റ്റഗ്രാം റീലിലുകൾ പ്രേം പങ്കുവെക്കാറുണ്ട് ഭാര്യയായ പങ്കുവെക്കുന്നതിലും കൂടുതൽ റീലുകൾ സുഹൃത്തിനൊപ്പം ആണ് താരം പങ്കുവെക്കുന്നത് എന്ന് പലരും സ്വാസികയുടെ യൂട്യൂബിൽ കമന്റ് ചെയ്യാറുണ്ട്. ഇതിനെക്കുറിച്ചും സ്വാസിക പറയുന്നുണ്ട് അത് സീരിയലിന്റെ പ്രമോഷൻ ഭാഗമായിട്ട് ചെയ്യുന്നതാണെന്ന് എനിക്ക് നന്നായി അറിയാം. കാരണം ഞങ്ങളും അങ്ങനെ ചെയ്തിട്ടുള്ളതാണ്.
മറ്റു ചില ആളുകൾ പറയുന്നത് സ്വാസികക്കൊപ്പം പ്രേം ചിരിക്കുന്നില്ല എന്നാണ്. ഇതിനൊന്നും താൻ മറുപടികൾ ഒന്നും പറയാൻ നിൽക്കാറില്ല എന്നാണ് പ്രേം പറയുന്നത്. ആളുകളുടെ കമന്റുകൾ കാണുമ്പോൾ ഞാൻ വിചാരിക്കും ഇവർക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കുന്നത് എന്ന് അത്തരത്തിലുള്ള കമന്റുകളാണ് വരുന്നത് കൂടുതലാളുകളും പറയുന്നത് വിവാഹത്തിന് മുൻപ് ഇത്രയും റീല് തമിഴ് സീരിയലിലെ നായികക്കൊപ്പം ചെയ്തിട്ടില്ല എന്നാണ് വിവാഹശേഷമാണ് വർദ്ധിച്ചത് എന്ന് പറയുന്ന ആളുകൾ വരെയുണ്ട്. ഞാനെന്റെ കമന്റുകളൊക്കെ നോക്കുന്ന കൂട്ടത്തിൽ ആണ് അതുകൊണ്ടുതന്നെ ഇത്തരം കമന്റുകൾ കാണുമ്പോൾ ഞാൻ ഞെട്ടി പോകാറുണ്ട് എന്നും പലപ്പോഴും പ്രേമിനോട് തന്നെ ചോദിക്കാറുണ്ട് എന്നും സ്വാസിക പറയുന്നുണ്ട്. ആളുകളൊക്കെ എന്താണ് പ്രേം ഇങ്ങനെ ചിന്തിക്കുന്നത് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്
story highlight; swasika and prem