Celebrities

‘നിവര്‍ത്തി ഇല്ലാത്തതുകൊണ്ടായിരുന്നു, അങ്ങനെ പറയാന്‍ പേടിയാണ്, ഞാന്‍ പ്ലാന്‍ ചെയ്ത പോലെ അല്ല ലൈഫ് പോയിക്കൊണ്ടിരിക്കുന്നത്’: സംയുക്ത വര്‍മ്മ

ഒരിക്കലും അഭിനയിക്കില്ല എന്ന് ഞാന്‍ പറയില്ല

ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിനുശേഷം സംയുക്ത അഭിനയ ജീവിതത്തിന് ഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ചില പൊതു പരിപാടികളിലും സമൂഹമാധ്യമങ്ങളിലും മാത്രമാണ് താരത്തെ കാണാനാവുന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷമുള്ള ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വിവാഹശേഷമുളള അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് രണ്ടുപേരും.

ബിജു മേനോന്‍ പറഞ്ഞതിങ്ങനെ;

ഞാനും സംയുക്തയും അഭിനയിക്കാന്‍ പോകുന്നുണ്ട് എന്നുണ്ടെങ്കില്‍ രണ്ടുപേരും രണ്ട് ലൊക്കേഷനില്‍ ആയിരിക്കും. രണ്ടും രണ്ട് സമയമായിരിക്കും. ഞാന്‍ എന്റെ വര്‍ക്ക് ചെയ്തു കഴിഞ്ഞു വരുമ്പോള്‍ സംയുക്ത വേറെ ലൊക്കേഷനില്‍ ആയിരിക്കും. സംയുക്ത വരുമ്പോള്‍ ഞാന്‍ വേറെ ലൊക്കേഷനില്‍ ആയിരിക്കും. വിവാഹത്തിന്റെ ഉദ്ദേശം എന്ന് പറയുന്നത് പരസ്പരം ജീവിതം പങ്കുവെയ്ക്കുക എന്നുള്ളതാണ്. അപ്പോള്‍ ആ അവസരങ്ങള്‍ നമുക്ക് ഭയങ്കരമായിട്ട് കുറയും. ഒരുമിച്ചുള്ള ജീവിതം ഭയങ്കരമായിട്ട് കുറയും. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കാണുന്ന, അല്ലെങ്കില്‍ അങ്ങനത്തെ ഒരു ലൈഫ് എന്നുള്ള തീരുമാനത്തിലേക്ക് പോകേണ്ടിവരും. ഇപ്പോള്‍ എന്റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ സംയുക്തയോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ അഭിനയിക്കാതിരിക്കാം നീ അഭിനയിക്ക്, ഞാന്‍ വീട്ടില്‍ ഇരുന്നോളാം എന്ന്.

സംയുക്തയുടെ പ്രതികരണം;

ഞാനും വന്ന സമയത്ത് വിചാരിച്ചിരുന്നു, വളരെ മികച്ച നടിമാരൊക്കെ അഭിനയം നിര്‍ത്തി പോയപ്പോള്‍ ഇങ്ങനെ. എനിക്കും ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്. അന്നെനിക്ക് അങ്ങനെ തോന്നിയിരുന്നു.. എന്താണ് ഇവര് അങ്ങനെ കാണിക്കുന്നത് എന്ന്. ശരിക്കും എന്റെ അനുഭവം വന്നപ്പോഴാണ്, മാരേജ് കഴിയുമ്പോഴാണ് ശരിക്കും നമ്മള്‍ ഇതിനെക്കുറിച്ച് സീരിയസ് ആയിട്ട് ചിന്തിക്കുന്നത്. അത് സിനിമയില്‍ ഉള്ളവര്‍ക്ക് മനസ്സിലാകും. ഞാനൊരിക്കലും അഭിനയിക്കില്ല എന്ന് പറയില്ല, എനിക്ക് അങ്ങനെ പറയാന്‍ പേടിയാണ്. കാരണം എന്റെ ജീവിതം ഞാന്‍ പ്ലാന്‍ ചെയ്ത പോലെയല്ല ഇതുവരെ പോയിക്കൊണ്ടിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കില്ല എന്ന് ഞാന്‍ വിചാരിച്ചതാണ്, പക്ഷേ സനിമയില്‍ വന്നു. സിനിമയില്‍നിന്ന് കല്ല്യാണം കഴിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ എന്റെ ഇഷ്ടപ്രകാരം തന്നെ ഒരാളെ കല്യാണം കഴിച്ചു. കല്യാണം വളരെ സിമ്പിള്‍ ആയിട്ട് ഒരു അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം ഉള്ള ഒന്നായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ വിവാഹത്തിന് ഒരുപാട് ആളുകള്‍ വന്നു. നമുക്ക് നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് അങ്ങനെ ആളുകളെ ക്ഷണിക്കേണ്ടി വന്നു. അപ്പോള്‍ അങ്ങനെയൊക്കെ ആയപ്പോള്‍ ഞാനിതുവരെ പ്ലാന്‍ ചെയ്ത പോലെ അല്ല ലൈഫ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരിക്കലും അഭിനയിക്കില്ല എന്ന് ഞാന്‍ പറയില്ല.

story highlights: Biju Menon and Samyuktha Varma about acting