Celebrities

‘എന്തിനാണ് ദൈവങ്ങള്‍? ഞാന്‍ അന്നാണ് ദൈവത്തെ ശപിച്ചത്, അവളത് മാറ്റിയെടുക്കും’: രഞ്ജു രഞ്ജിമാര്‍

എന്തിനാ ഒരാളെ ഇത്രയും കഷ്ടപ്പെടുത്തുന്നത്

മലയാള സിനിമയിലെ വളരെ പോപ്പുലറായ മേക്കപ്പാര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. രഞ്ജു രഞ്ജിമാറിന്റെ അടുത്ത സുഹൃത്താണ് മംമ്ത മോഹന്‍ദാസ് എന്ന് അവര്‍ തന്നെ പല ഇന്റര്‍വ്യൂസിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ രഞ്ജു മംമ്തയെ കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്.

‘മംമ്തയെ പോരാളി എന്നോ ത്സാന്‍സി റാണി എന്നോ എങ്ങനെ വിളിക്കണമെന്ന് എനിക്കറിയില്ല. എന്ത് പേര് വിളിച്ചാലും അത് കൂടുതലല്ല. ഞാനെന്റെ ജീവിതത്തില്‍ അതിങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ എന്റെ സ്‌കിന്‍ കെയറിങ്ങിന് വേണ്ടിയിട്ട് അതുപോലെ കഷ്ടപ്പെടുന്ന ഒരാളാണ്. എന്റെ ഒക്കെ സ്‌കിന്നില്‍ ഒരുപാട് വീണ് കഴിഞ്ഞാല്‍ എനിക്ക് കുറച്ചു ദിവസത്തേക്ക് ഉറക്കമില്ല. അപ്പോള്‍ അങ്ങനെ അത്രയും സൗന്ദര്യമുള്ള ഒരു നടി, എന്റെ കേരളത്തിലെ ദീപിക പതുക്കോണാണ് മംമ്ത. ഞാന്‍ ദീപിക പതുക്കോണ്‍ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്ന ഒരു നടിയാണ് മംമ്ത. അപ്പോള്‍ ഞാന്‍ അത്രയും കെയര്‍ ചെയ്തു മേക്കപ്പ് ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ്.

‘എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന ആ മനോഹരമായ മുഖത്ത് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. ബാക്കിയെല്ലാം നമുക്ക് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും. ദൈവം തമ്പുരാന്‍ സഹായിച്ച് മുഖത്തിന് ഒന്നും സംഭവിച്ചില്ല. മംമ്തയ്ക്ക് കൈയ്യില്‍ വന്ന പ്രശ്‌നങ്ങളൊക്കെ മാറി വരുന്നുണ്ട്. അവളത് മാറ്റിയെടുക്കും. അതാണ് മംമ്ത മോഹന്‍ദാസ്. അവള്‍ തളര്‍ന്നു പോകുന്നതല്ല, പക്ഷെ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് കരഞ്ഞ ഒരു അവസരമുണ്ട്. ഞങ്ങള്‍ ഒരു തെലുങ്ക് മൂവി ചെയ്യുന്ന സമയത്ത് ഒരു ഫൈറ്റ് സീന്‍ ഉണ്ടായിരുന്നു. ആ ഫൈറ്റ് ചെയ്യുന്ന സമയത്ത് മംമ്തയുടെ വലത്തെ കൈയ്യില്‍ ഭയങ്കരമായിട്ട് വീക്കം ഉണ്ടായിരുന്നു. അത്രയും വലിയ ക്രൂ വന്നിരിക്കുകയാണ്, അപ്പോള്‍ ഫൈറ്റ് തീര്‍ക്കുകയും വേണം ആ രണ്ട് ദിവസത്തിനുള്ളില്‍.’

‘ലാസ്റ്റ് അത് കട്ട് ചെയ്ത് ഒറ്റ ദിവസം കൊണ്ടാക്കി. ഈ ഒറ്റ ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീന്‍ എടുക്കുകയും വേണം. വടി ഉപയോഗിച്ചായിരുന്നു മംമ്തയ്ക്ക് അതില്‍ ഫൈറ്റ് ചെയ്യേണ്ടത്. അപ്പോള്‍ ആ ഫൈറ്റ് സീന്‍ ഒക്കെ കഴിഞ്ഞിട്ട് കാരവാനില്‍ വന്നിട്ട് മംമ്ത ഇങ്ങനെ കൈ നീട്ടി വലിച്ച് പിടിച്ചിട്ട് കരയും. കണ്ണില്‍ നിന്ന് ഇങ്ങനെ കണ്ണുനീരൊഴുകും. ഞാന്‍ ആ കൈ ഇങ്ങനെ പിടിച്ച് എന്റെ തോളത്ത് വെച്ച്, ഞാനും ഇങ്ങനെയിരിക്കും. എന്നിട്ട് ഞാന്‍ ദൈവങ്ങളെ ശപിക്കും. എന്തിനാണ് ദൈവങ്ങള്‍? ലോകത്ത് ദൈവങ്ങളില്ലേ? എന്തിനാ ഇങ്ങനെ ഒരാളെ ഇത്രയും കഷ്ടപ്പെടുത്തുന്നത് എന്ന് പറഞ്ഞിട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഞാന്‍ ദൈവങ്ങളെ ശപിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ദൈവത്തിന്റെ മുന്‍പില്‍ പോയി ഞാന്‍ മുട്ടുകാലില്‍ നിന്നിട്ടുണ്ടെങ്കിലോ അത് മംമ്തയ്ക്ക് വേണ്ടിയിട്ടാണ്.’ രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

STORY HIGHLIGHTS: Makeup Artist Renju Renjimar about Mamta Mohandas