Celebrities

‘ദാസേട്ടനെയും പ്രഭ ചേച്ചിയെയുമാണ് ഞാന്‍ ഫോളോ ചെയ്തത്, മൂകാംബികയില്‍ പോയി താലികെട്ടി’: എംജി ശ്രീകുമാര്‍

വിവാഹം കഴിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്

മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. പിന്നണിഗാനരംഗത്തും ടെലിവിഷന്‍ ഷോയിലെ ജഡ്ജായും ഒക്കെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. എംജി ശ്രീകുമാറിന്റെയും ലേഖയുടെയും പ്രണയ കഥകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് എംജി ശ്രീകുമാര്‍.

‘മലയാള മനോരമയില്‍ നിന്ന് അന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ രണ്ടുപേര് വന്നു. അവര് വന്നിട്ട് എന്നോട് പറഞ്ഞു, സത്യസന്ധമായി പറയുകയാണെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ഇന്റര്‍വ്യൂ എടുക്കാം, കവര്‍ പേജില്‍ ഇടാമെന്ന്. അന്ന് കവര്‍പേജില്‍ വരിക എന്നു പറഞ്ഞാല്‍ ഭയങ്കര സംഭവമാണ്. സത്യം പറഞ്ഞുകഴിഞ്ഞാല്‍ ബാലിശമായിരുന്നു. ഞങ്ങള്‍ ഇന്റര്‍വ്യൂ കൊടുത്തു. അപ്പോള്‍ ഒരൊറ്റ അടിക്ക് ഇവര് അടുത്തമാസം അവരുടെ ഭാഷയില്‍… പത്രക്കാരുടെ ഭാഷയില്‍ എഴുതിയിട്ട് വനിത എന്ന മാഗസീനില്‍ എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നും പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോയും കൊടുത്തു.’

‘എന്റെ അമ്മേ, എങ്ങോട്ട് പോകണം എന്നറിയില്ല. അതിന്റെ രണ്ടുദിവസം കഴിഞ്ഞിട്ട് എനിക്ക് എറണാകുളത്ത് സ്റ്റേഡിയത്തില്‍ ഗാനമേളയുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല. എങ്ങോട്ട് പോകണം എന്നറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. ഏകദേശം ഗാനമേള കഴിഞ്ഞ് വീട്ടില്‍ പോകാന്‍ പറ്റുമോ.. അതുമില്ല. മാത്രമല്ല ഓരോ കടയിലും നോക്കുമ്പോള്‍ ആളുകളുടെ തിരക്കാണ്. ഈ ബിവറേജസ് കോര്‍പ്പറേഷന്റെ ഫ്രണ്ടില്‍ നില്‍ക്കുന്നതുപോലെ, വനിത മാഗസിന്‍ മേടിക്കാന്‍. ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ആയിട്ട് വനിത പോയത് ഞങ്ങളുടേതാണെന്ന് ഇപ്പോഴും അവിടെ കണക്കുണ്ട്.’

‘പിന്നെ ഞങ്ങള്‍ ഒരൊറ്റ വിടലായിരുന്നു, മൂകാംബികയിലേക്ക്. ഏതായാലും രജിസ്റ്റര്‍ മാരേജ് ചെയ്‌തേക്കാം. എന്നിട്ട് മൂകാംബികയില്‍ പോയി രണ്ടു കൂട്ടുകാരെയും വിളിച്ച് വരുത്തി. അവിടെ ചെന്നപ്പോള്‍ കൂനിന്‍മേല്‍ കുരു എന്ന് പറയുന്നതുപോലെ ഐ വി ശശി ചേട്ടന്‍, സീമ ചേച്ചി എന്ന് വേണ്ട എല്ലാവരും കൂടെ എന്നോട് ചോദിക്കുന്നു, കുട്ടാ എന്താണ് ഇവിടെ എന്ന്. ഞാന്‍ പറഞ്ഞു, ഒന്നുമില്ല ഒരു ചെറിയ കല്യാണം എന്ന്. ആരുടെ കല്ല്യാണം എന്ന് അവര്‍, ഞാന്‍ പറഞ്ഞു പറയാം എന്ന്.’

‘എന്നിട്ട് നേരെ ബൂത്തില്‍ പോയിട്ട് ഞാന്‍ അമ്മയെ വിളിച്ചു, എന്നിട്ട് ഞാന്‍ പറഞ്ഞു.. ഞാന്‍ കല്ല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. അമ്മ ചോദിച്ചു നീ എന്തുവാ ഈ പറയുന്നത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതെ ഞാന്‍ കല്ല്യാണം കഴിക്കാന്‍ പോവുകയാണ്.. അമ്മയോട് പറയാതെ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് വിളിച്ചതെന്ന്. അമ്മ പറഞ്ഞു, ശരി മോനെ എന്ന്. അമ്മ എപ്പോഴും പോസിറ്റീവ് ആയിട്ടാണ് എന്റെ കൂടെ നില്‍ക്കുന്നത്. അമ്മയ്ക്ക് അറിയാം. അങ്ങനെ ഞങ്ങള്‍ അവിടെ കയറി താലികെട്ടി, അവിടെത്തന്നെ രജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത് ലാസ്റ്റ് ഇത് പ്രശ്‌നങ്ങളായി.’

‘ഇന്നായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇന്ന് ആര് ശ്രദ്ധിക്കാന്‍ പോകുന്നു.അതുകഴിഞ്ഞ് ഞങ്ങള്‍ കേരളത്തില്‍ വന്നിട്ട് വീണ്ടും രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തിട്ട് ഞങ്ങള്‍ പിന്നെ ഒരുമിച്ചായി എല്ലാ സ്ഥലത്തും പോകുന്നത് അന്നുതൊട്ട്. ദാസേട്ടനെയും പ്രഭ ചേച്ചിയും ആണ് ഞാന്‍ ഫോളോ ചെയ്തത്. അവര്‍ രണ്ടുപേരും എവിടെപ്പോയാലും ഒരുമിച്ചാണ്. അതുപോലെ ഞങ്ങളും ഒരുമിച്ച് യാത്ര ചെയ്യുന്നു.’, എംജി ശ്രീകുമാര്‍ പറഞ്ഞു.

STORY HIGHLIGHTS: MG Sreekumar about his Marriage