Celebrities

‘അങ്ങനെ പറഞ്ഞാണ് അവള്‍ എന്നോട് രഹസ്യങ്ങള്‍ പറയുന്നത്, ആ കുട്ടി മതിലില്‍ പിടിച്ച് ഇരുന്ന് കരയുകയായിരുന്നു’: ആസിഫ് അലി

ആ സമയത്താണ് ഭാവനയ്ക്ക് ഒരു ഫോണ്‍കോള്‍ വരുന്നത്

സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. വെള്ളിത്തിരയില്‍ ഇപ്പോള്‍ താരം നിറഞ്ഞു നില്‍ക്കുകയാണ്. ഭാവനയുടെ സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആസിഫ് അലി. ഇപ്പോള്‍ ഇതാ ആസിഫ് അലി ഭാവനയെ കുറിച്ച് പറഞ്ഞ ചില  കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു ടിവി ഷോയില്‍ ഭാവന പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആസിഫലി വീഡിയോ കോള്‍ വഴി സ്റ്റേജില്‍ എത്തിയത്.

‘ഭാവനയുടെ വീടിന്റെ തൊട്ടു മുന്‍പിലത്തെ വീട്ടില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിക്ക് മൂന്നു വയസ്സായിട്ടില്ല അതിനു മുന്‍പേയാണ്. കുട്ടികളെ കാണുമ്പോള്‍ ഒരു എക്‌സ്ട്രാ വാത്സല്യം ഉണ്ട് ഭാവനയ്ക്ക്. അപ്പോള്‍ അവള്‍ ഷൂട്ട് കഴിഞ്ഞു വന്നിട്ട് ഈ കുഞ്ഞിനെ എടുത്ത് റോഡിന്റെ അതിലേക്കൂടെ നടന്നു. ആ സമയത്താണ് ഭാവനയ്ക്ക് ഒരു ഫോണ്‍കോള്‍ വരുന്നത്. ഫോണ്‍ വന്നപ്പോള്‍ ഇവള്‍ ആ കുഞ്ഞിനെ മതിലില്‍ ഇരുത്തിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ട് വീടിന്റെ അകത്തേക്ക് കയറിപ്പോയി.’

‘ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ഈ കൊച്ചിന്റെ കരച്ചില്‍ കേട്ട് ഇതിന്റെ അമ്മ അപ്പുറത്തെ വീട്ടിലെ അടുക്കളയില്‍ നിന്ന് വന്നു നോക്കുമ്പോള്‍ ഈ കൊച്ചു മതിലിന് മുകളില്‍ ഇങ്ങനെ പിടിച്ചിരുന്ന് കരയുകയാണ്. ഇതെന്നോട് പറയുന്നത് ഞാന്‍ ഒരു തമാശ പറയട്ടെ എന്ന് പറഞ്ഞാണ്. ഭാവനയുടെ പറയാന്‍ പറ്റുന്ന ഒരു കഥ ഇത് മാത്രമാണ്. ഒരു രഹസ്യം ഇവളോട് പറയുന്നതിലും ഭേദം പത്രത്തില്‍ കൊടുക്കുന്നതാണ്. എടാ ഞാനൊരു കാര്യം പറയാം കേട്ടോ.. ആരോടും പറയരുതെന്ന് പറഞ്ഞ് അവള്‍ എന്നോട് പറഞ്ഞതാണ്.. നീ ആരോടും പറയണ്ട കേട്ടോ.. എന്ന് പറഞ്ഞാണ് അവള്‍ എന്നോട് രഹസ്യങ്ങള്‍ പറയുന്നത്.’

‘എനിക്ക് പല സമയത്തും ഭാവനയെ എന്റെ ഒരു ഫീമെയില്‍ വേര്‍ഷന്‍ ആയിട്ട് ഫീല്‍ ചെയ്തിട്ടുണ്ട്. ഭയങ്കര ഫ്രണ്ട്ലി ആണ്. അത്യാവശ്യം ഹൈപ്പര്‍ ആക്ടീവ് ആണ്. വര്‍ത്തമാനം പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ എന്താ പറയുന്നതെന്ന് അവള്‍ക്ക് തന്നെ ഒരു ഐഡിയ കാണില്ല. പിന്നെ ഞാന്‍ ഒരുമിച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് ഭാവനയ്‌ക്കൊപ്പമാണ്.’

‘ആദ്യം ഒഴിമുറി ചെയ്തു അത് കഴിഞ്ഞ് ഹണീബി, ഹണീബി 2, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ അങ്ങനെ നാല് സിനിമ അടുപ്പിച്ച് അടുപ്പിച്ച് അവളുടെ കൂടെ ഞാന്‍ ചെയ്തു. പിന്നെ ഭാവനയുടെ കുടുംബാംഗങ്ങളോടും എനിക്ക് അത്യാവശ്യം നല്ലൊരു റിലേഷന്‍ ഉണ്ട്. അതുകൊണ്ട് ഒരു കോളേജ് ഫ്രണ്ട് എന്ന് പറയുന്ന ഒരു ഫീലാണ് എപ്പോഴും ഭാവനയോട്.’ ആസിഫ് അലി പറഞ്ഞു.

STORY HIGHLIGHTS: Asif Ali about Bhavana