മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. സിനിമ നിര്‍മ്മാതാവ് എന്നതിന് പുറമെ സാമൂഹിക വിഷയങ്ങളിലെ സാന്ദ്ര തോമസിന്റെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം സമൂഹത്തില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഇതാ സിനിമ മേഖലയിലെ തുല്യവേതനത്തെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മ്മാതാവ് സാന്ദ്ര തോമസ്.
‘തുല്യവേതനം കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഈ ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യുന്ന പാറ്റേണ്‍ അങ്ങനെയാണ്. നോര്‍മല്‍ ആയിട്ട് ചിന്തിക്കുന്ന ആളുകള്‍ക്ക് മനസ്സിലാകുമല്ലോ ഇതെങ്ങനെയാണ് എന്നുള്ളത്. ഡിമാന്‍ഡ് ക്രിയേറ്റ് ചെയ്യുന്നത് അനുസരിച്ചാണ് നമ്മള്‍ ഓരോരുത്തരുടെ സാലറി ഫിക്‌സ് ചെയ്യുന്നത്. അതല്ലാതെ ഈ സിനിമയിലെ നായകന്‍ ഇത്ര വാങ്ങിക്കുന്നുണ്ട് എന്നതുകൊണ്ട് നായികയ്ക്കും അത്രതന്നെ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഇപ്പോള്‍ നായകന്‍ വാങ്ങുന്നതിന്റെ അത്രതന്നെ നായിക വാങ്ങണമെന്നുണ്ടെങ്കില്‍ നായിക അത്രത്തോളം മാര്‍ക്കറ്റ് ഡിമാന്‍ഡ് ക്രിയേറ്റ് ചെയ്യണം. അങ്ങനെയാണെങ്കില്‍ മാത്രമല്ലേ നമുക്ക് അങ്ങനെ കൊടുക്കാന്‍ പറ്റൂ. ഇത് പൂര്‍ണ്ണമായും മാര്‍ക്കറ്റിനെ ഡിപ്പന്‍ഡ് ചെയ്തു നില്‍ക്കുന്ന ഒരു ബിസിനസ് ആണ്.’
‘അല്ലാതെ ടെക്‌നിക്കല്‍ ആയിട്ട് വര്‍ക്ക് ചെയ്യുന്ന ആളുകള്‍ക്കൊക്കെ, ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്കും അസോസിയേറ്റ് ഡയറക്ടര്‍ക്ക് അല്ലെങ്കില്‍ അതിന്റെ താഴെ വരുന്ന എല്ലാ തസ്തികയില്‍ ഉള്ളവര്‍ക്കും കൃത്യമായ വേതനം ഫിക്‌സ് ചെയ്തിട്ടുണ്ട്. ഡയറക്ടേഴ്‌സിന് അല്ല, മറ്റുള്ളവരുടെ. അപ്പോള്‍ അതനുസരിച്ചാണ് എല്ലാവര്‍ക്കും കൊടുക്കുന്നത്. പിന്നെ ഈ അഭിനേതാക്കള്‍ക്ക് മാത്രമേയുള്ളൂ തുല്യമല്ല എന്ന് പറയുന്നത്. അത് എങ്ങനെ കൊടുക്കാന്‍ പറ്റും. ഇതെല്ലാം പ്രോപ്പര്‍ ആയിട്ട് എഗ്രിമെന്റില്‍ വരണം. അങ്ങനെയാണെങ്കില്‍ ഓക്കേ ആണ്. പിന്നെ ഒരുതരത്തില്‍ നോക്കി കഴിഞ്ഞാല്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ട്രെയിനിങ് ആണല്ലോ. ഭയങ്കരമായിട്ട് തെറ്റുകള്‍ ചെയ്യുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉണ്ട്.’
‘അതായത് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ എന്റെ ഒരു മൂവിയില്‍ തന്നെ നമ്മള്‍ ഒരു കവല ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെക്കൊണ്ട് സ്‌ക്രിപ്റ്റ് മറന്നു വെച്ചിട്ട് പോന്നു. എനിക്ക് ആ കവലയിലുള്ള ആളുകള്‍ മെസ്സേജ് അയക്കുകയാണ്.. ഈ ക്യാരക്ടര്‍ ആരാണ് ചെയ്യുന്നത്, ആ ക്യാരക്ടര്‍ ആരാണ് ചെയ്യുന്നത് എന്നൊക്കെ. അപ്പോള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് കാര്യം മനസ്സിലാകുന്നത് അവരുടെ കൈയ്യില്‍ സ്‌ക്രിപ്റ്റ് ഇരിപ്പുണ്ട്. ഇതിനൊക്കെ ഒരു പ്രോപ്പര്‍ സിസ്റ്റം കൊണ്ടുവരണം. അസിസ്റ്റന്റ് ഡയറക്ടറായിട്ട് വരുന്നവരും ഇതിനെ ഒരു ട്രെയിനിങ് ആയിട്ട് കാണണം.’
‘ആദ്യത്തെ സിനിമയില്‍ ഇത്ര ആയിരിക്കും ശമ്പളം.. അവര്‍ ഇത്രയും ദിവസം ഒരു സിനിമയ്ക്ക് വേണ്ടി നില്‍ക്കുകയല്ലേ അപ്പോള്‍ ഒരു തുക അവര്‍ക്ക് കൊടുക്കണം. അത് കഴിഞ്ഞ് അടുത്ത പടം.. നമ്മള്‍ അങ്ങനെയാണല്ലോ. നഴ്‌സിംഗ് ഒക്കെ കഴിഞ്ഞു ഒരു സ്ഥലത്ത് ജോലിക്ക് കയറി കഴിഞ്ഞാല്‍ എക്‌സ്പീരിയന്‍സിന് അനുസരിച്ചാണല്ലോ നമുക്ക് പൈസ കിട്ടുന്നത്.’, സാന്ദ്ര തോമസ് പറഞ്ഞു.
STORY HIGHLIGHTS: Sandra Thomas about equal wages