കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സുരേഷും കുടുംബവും. അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയ്ക്കെതിരെ ബാലയുടെയും അമൃത സുരേഷിനെയും മകള്‍ അവന്തിക രംഗത്ത് വന്നതോടെയാണ് സംഭവത്തിന് ചൂടുപിടിച്ചത്. അമൃതയും ബാലയും നിരവധി വീഡിയോസ് ആണ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തത്.
അനുജത്തി അഭിരാമി സുരേഷും സംഭവത്തില്‍ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ അമൃത സുരേഷിന്റെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. അനുജത്തിക്ക് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ‘ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക്’എന്ന ക്യാപ്ഷനോട് കൂടിയാണ് അമൃത സുരേഷ് വീഡിയോ പങ്കുവെച്ചത്.
View this post on Instagram
വീഡിയോയില്‍ ബര്‍ത്ത് ഡേ സെലിബ്രേഷന് കാണാം. എന്നാല്‍ വളരെ ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബലൂണും തോരണങ്ങളും വെച്ച് അലങ്കരിച്ച സ്ഥലത്ത് കേക്ക് മുറിച്ചായിരുന്നു അഭിരാമി ബര്‍ത്തിടെ ആഘോഷിച്ചത്. വീഡിയോയില്‍ ചേച്ചിയും അനുജത്തിയും പരസ്പരം കെട്ടിപ്പിടിച്ച് ആശംസകള്‍ അറിയിക്കുന്നത് കാണാം.