Celebrities

‘ആനന്ദിനു ചേരുന്ന ഒരാളെ കണ്ടുപിടിക്കാൻ പറ്റി; എനിക്ക് പെണ്ണുങ്ങളെയാണ് കൂടുതൽ ഇഷ്ടം’: കനി കുസൃതി | kani-kusruti-open-up

ആനന്ദിന്റെയും എന്റെയും ഏറ്റവും അടുപ്പമുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും സുഹൃത്തുക്കളാണ്

ജീവിതത്തെ തുറന്ന ചിന്താ​​ഗതിയോടെ കാണുന്ന നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയൻ, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കൾ. രണ്ട് പേരെയും അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല. വിവാഹമുൾ‌പ്പെടെയുള്ള സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.

അടുത്തിടെയാണ് താൻ ഓപ്പൺ റിലേഷനിലാണെന്ന കാര്യം കനി തുറന്ന് പറഞ്ഞത്. പങ്കാളി ആനന്ദ് ​ഗാന്ധി മറ്റൊരാളെ കണ്ട് പിടിച്ചു. തനിപ്പോൾ ആനന്ദിന്റെ പ്രെെമറി പാർ‌ടണർ അല്ലെന്ന് കനി തുറന്ന് പറഞ്ഞു. ശ്രേയ എന്നാണ് ആനന്ദിന്റെ പുതിയ പങ്കാളിയുടെ പേരെന്നും തനിക്കീ ബന്ധത്തിന് പൂർണ സമ്മതമാണെന്നും കനി കുസൃതി വ്യക്തമാക്കി.

ഇപ്പോഴിതാ ആനന്ദിനെക്കുറിച്ച് സംസാരിക്കുകയാണ് കനി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് കനി മനസ് തുറന്നത്. ആനന്ദിനോട് മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറഞ്ഞത് താനാണെന്ന് കനി പറയുന്നു. തനിക്ക് ഓപ്പൺ റിലേഷനാണ് താൽപര്യം. എന്നാൽ ആനന്ദ് അങ്ങനെയല്ലായിരുന്നെന്നും കനി വ്യക്തമാക്കി.

ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്. ആനന്ദ് മോണോ​ഗമസ് ആള ആയാണ്. ആദ്യത്തെ രണ്ട് മൂന്ന് വർഷം ഞാനും മോണോ​ഗമിക്ക് ശ്രമിച്ചു. പക്ഷെ മുമ്പോട്ട് പോകുമ്പോൾ ഞാൻ എവിടെയെങ്കിലും ഒരിടത്ത് ഹാപ്പി ആയിരിക്കില്ല എന്ന് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനസിലാക്കി. ഞങ്ങൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

എന്നാൽ അതിൽ റൊമാൻസില്ലെന്ന് കനി കുസൃതി വ്യക്തമാക്കി. ഓപ്പൺ റിലേഷനാണെങ്കിലും ഭാവിയിൽ വിട്ട് പോകുന്നതല്ല. ഒരു കുടുംബം പോലെയാണ് ഞങ്ങളെന്നും കനി പറയുന്നു.

ആനന്ദിന്റെ കൂടെ ഇപ്പൊ റിലേഷൻഷിപ്പിൽ ഉള്ള കുട്ടിയും ആനന്ദിനെ പോലെയാണ്. ആനന്ദ് ശ്രേയയുമായി ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെ അവരുടെ ഒരു മൊണോഗമസ് റിലേഷൻഷിപ്പിൽ തന്നെയാണ്. ആനന്ദും ഞാനും തമ്മിലുള്ള അടുപ്പമോ അറ്റാച്ച്മെന്റോ മാറിയിട്ടില്ല. ഞങ്ങൾക്കിടയിൽ ഇപ്പോൾ റൊമാൻസ് ഒന്നുമില്ല. ആദ്യം മൊണൊഗമസ് ആയിട്ടായിരുന്നു ഞങ്ങൾ റിലേഷൻഷിപ്പ് തുടങ്ങിയത് കാരണം ആനന്ദിന് അതായിരുന്നു വേണ്ടത്. ഞാനും വിചാരിച്ചു ചിലപ്പോൾ എന്നെക്കൊണ്ട് പറ്റുമെന്ന്. ഞങ്ങൾക്ക് അത്രയും ഇഷ്ടമുള്ളത് കൊണ്ട് ഞാനും അത് ട്രൈ ചെയ്തു നോക്കി. രണ്ടുവർഷം കഴിഞ്ഞപ്പോഴും അത് എന്നെക്കൊണ്ട് പറ്റുന്നില്ല. അങ്ങനെ ഞാൻ ആനന്ദിനോട് ഓപ്പൺ ട്രൈ ചെയ്യാം എന്ന് പറഞ്ഞു. ആനന്ദ് അങ്ങനെ എനിക്ക് വേണ്ടി അത് ട്രൈ ചെയ്തു. അപ്പോഴാണ് മനസ്സിലായത്, മൊണോഗമസ് ആണെങ്കിൽ എനിക്ക് ഫുൾ ഓക്കെയല്ല, മറ്റേതാണെങ്കിൽ ആനന്ദിന് ഫുൾ ഓക്കെയല്ല.

എന്നാൽ ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട് അതുകൊണ്ട് ഒരുമിച്ച് തന്നെ താമസിക്കാം, ആനന്ദ് ആരെങ്കിലും കണ്ടു പിടിക്കട്ടെ എന്ന് വിചാരിച്ചു. അങ്ങനെ ആനന്ദിനു ചേരുന്ന ഒരാളെ കണ്ടുപിടിക്കാൻ പറ്റി. എനിക്ക് പെണ്ണുങ്ങളെയാണ് കൂടുതൽ ഇഷ്ടം. ഞാൻ മുൻപൊരിക്കൽ എന്റെ കൂട്ടുകാരിയോട് പറയുമായിരുന്നു, അവൾക്ക് ഒരാളെ കണ്ടു പിടിച്ചിട്ട് അവര് താമസിക്കുന്ന വീട്ടിൽ ഒരു മുറി എനിക്കായി വേണമെന്ന്. അവനോട് വഴക്ക് കൂടുമ്പോഴും അവൾക്ക് വയ്യാതാകുമ്പോഴും എന്റെ അടുത്തേക്ക് വരാമെന്ന്. എനിക്ക് ആരുടെയും സ്വന്തം ആയിരിക്കാൻ പറ്റില്ല. അത് എനിക്ക് പറ്റുന്ന പണിയല്ല. ഞാനും ആനന്ദും തമ്മിൽ ഇപ്പോൾ ഒരു ബ്രേക്ക് അപ്പ് ഒക്കെ കഴിഞ്ഞ ശേഷം ഉള്ള നല്ല സുഹൃത്തുക്കളെപ്പോലെ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ഒരു ഫാമിലി പോലെ ഒക്കെയാണ്. ആനന്ദ് ആ പുതിയ റിലേഷൻഷിപ്പിൽ ആണ്. ” കനി കുസൃതി പറയുന്നു.

ആനന്ദിന്റെയും എന്റെയും ഏറ്റവും അടുപ്പമുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും സുഹൃത്തുക്കളാണ്. ഞങ്ങൾ ചുമ്മാ പ്രണയിക്കുന്നവരല്ല. ഒരുപാട് കാര്യങ്ങളിൽ ഒരുപോലെ ആണ്.

ഞങ്ങളെല്ലാം എത്തീസ്റ്റ് ആണ്. ഞങ്ങൾ കാണുന്ന സിനിമകളും വായിക്കുന്ന പുസ്തകങ്ങളുമെല്ലാം ഒരുപോലെയാണ്. കുടുതൽ പഠിക്കാനും വലുതാവാനുമുള്ള ഫ്രണ്ട്സാണ് ഞങ്ങൾക്ക് ചുറ്റുമുള്ളത്. അല്ലാത്ത സുഹൃത്തുക്കൾ എനിക്കുണ്ട്. ആനന്ദിന് അധികം ഇല്ല. എനിക്ക് ഞാനുമായി ഒരു ബന്ധമില്ലാത്തവരൊക്കെ ഫ്രണ്ടായി ഉണ്ടാകും. അവരുമായി സമയം ചെലവിടാൻ പറ്റും.

പക്ഷെ ഐഡിയലി എനിക്കിഷ്ടം ആനന്ദിനെയും ശ്രേയയെയും പോലുള്ളവർക്കെപ്പം സമയം ചെലവിടാനാണ്. ഞങ്ങൾക്ക് സി​ഗരറ്റ് വലി, കള്ളുകുടി തുടങ്ങിയ പരിപാടികളില്ല. എനിക്ക് പാർട്ടി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പം പോകാൻ പറ്റും. ആനന്ദിന് പറ്റത്തേയില്ല. തനിക്ക് കൂടുതൽ സമയം ചെലവഴിക്കാനും ഒരുമിച്ച് ചിന്തിക്കാനും വളരാനുമാെക്കെ ഇഷ്ടം ആനന്ദ്, മൈത്രേയൻ, ജയശ്രീ ചേച്ചി, ശ്രേയ തുടങ്ങിയവർക്കൊപ്പമാണെന്നും കനി കുസൃതി വ്യക്തമാക്കി.

content highlight: kani-kusruti-open-up