Celebrities

‘നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു, പക്ഷെ ഭഗവാന്‍ ദക്ഷിനെ മാത്രമേ തന്നുള്ളൂ’: സംയുക്ത വര്‍മ്മ

ഇപ്പോഴും എനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്

ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിനുശേഷം സംയുക്ത അഭിനയ ജീവിതത്തിന് ഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ചില പൊതു പരിപാടികളിലും സമൂഹമാധ്യമങ്ങളിലും മാത്രമാണ് താരത്തെ കാണാനാവുന്നത്. ഇപ്പോളിതാ സംയുക്തയുടെ ഒരു അഭിമുഖമാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്.

‘സത്യം പറഞ്ഞാല്‍ ഒരു ഫാമിലി സ്റ്റാര്‍ട്ട് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. കാരണം സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഭഗവാന്‍ അനുഗ്രഹിച്ചത് കൊണ്ട് മാത്രമാണ് എനിക്കത് കിട്ടിയത്. ഇപ്പോഴും എനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്. പക്ഷെ എനിക്ക് ഭയങ്കരമായിട്ട് മദര്‍ഹുഡ് എന്‍ജോയ് ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അപ്പോള്‍ അത് കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതില്‍ നിന്നു എന്നേയുള്ളൂ. എനിക്ക് ആദ്യം മുതലേ അങ്ങനെ തന്നെയായിരുന്നു.’

‘ഞാന്‍ കല്യാണം കഴിക്കുന്നത് തന്നെ കുട്ടിക്ക് വേണ്ടിയിട്ടായിരുന്നു. എനിക്ക് ഒരു കുട്ടിയല്ല, നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഭഗവാന്‍ ദക്ഷിനെ മാത്രമേ തന്നുള്ളൂ. ഞാന്‍ ഇപ്പോഴും അത് എന്‍ജോയ് ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ദക്ഷ് വലിയ കുട്ടി ആയിട്ടുണ്ട്. ഇല്ല അമ്മ ഞാന്‍ ചെയ്‌തോളാം അമ്മ വേണമെങ്കില്‍ പൊയ്‌ക്കോളൂ എന്നൊക്കെയായി തുടങ്ങി. പക്ഷേ അത് ഇപ്പോഴാണ് ആയി തുടങ്ങിയത്. 10 കഴിഞ്ഞതോടുകൂടിയാണ്. പക്ഷെ ഇത്രയും വലുതായില്ലേ ഇനിയിപ്പോള്‍ ഞാന്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന് ചിലപ്പോള്‍ ചിലര്‍ പറയും. പക്ഷെ ഓരോ പ്രായത്തിലും ആവശ്യമായ ശ്രദ്ധ അവര്‍ക്ക് കൊടുക്കണം എന്ന് എനിക്ക് തോന്നാറുണ്ട്.’

‘ഇപ്പോള്‍ ബിജുവേട്ടന്‍ ആണെങ്കിലും ദക്ഷ് ആണെങ്കിലും ഞാന്‍ അവരെ ശ്രദ്ധിക്കുന്നില്ല എന്ന് അവര്‍ക്ക് മാത്രമേ തോന്നുന്നുള്ളൂ. അവര് എവിടെപ്പോയാലും ഞാന്‍ അറിയും. എന്ത് ചെയ്താലും ഞാന്‍ അറിയും. പക്ഷെ ഞാന്‍ ചിലപ്പോള്‍ അത് ചോദിച്ചു എന്ന് വരില്ല. അത് ബിജുവേട്ടന് അറിയാം. എങ്ങനെയാണ് എന്നറിയില്ല ഞാന്‍ പക്ഷെ അത് അറിയും. പിന്നെ മാത്രമല്ല ബിജുവേട്ടന് അതിനോട് വിരോധവുമില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഒക്കെ ബിജുവേട്ടന് ഇഷ്ടമുള്ളതേ് ഇതുവരെ ചെയ്തിട്ടുള്ളൂ. അങ്ങനെ തന്നെ ഇനി ചെയ്യുകയുള്ളൂ. അവര്‍ക്ക് എന്നെക്കൊണ്ട് ശല്യമാണെന്ന് തോന്നും എനിക്ക് ചിലപ്പോള്‍.’ സംയുക്ത പറഞ്ഞു.

story highlights: Samyuktha varmma about her family life