Celebrities

‘ഒരുപാട് പേര് ബോഡി ഷേയ്മിങ് ചെയ്തിട്ടുണ്ട്, പക്ഷെ കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്’: ഇഷാനി കൃഷ്ണ

ആളുകള്‍ക്ക് എന്തു വേണമെങ്കിലും പറയാമല്ലോ

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബ വിശേഷം അറിയാന്‍ എന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക താല്‍പര്യമാണ്. കാരണം ആ കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റീസും ഇന്‍ഫ്‌ളുവന്‍സേഴ്‌സും ആണ് എന്നുള്ളതുകൊണ്ടുതന്നെയാണ്. ഈയടുത്ത് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞിരുന്നു. അത് വലിയ വാര്‍ത്തയും ആയിരുന്നു. ഇപ്പോള്‍ ഇതാ മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണയുടെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. തനിക്ക് വന്നിട്ടുളള നെഗറ്റീവ് കമന്റ്‌സുകളെ കുറിച്ച് സംസാരിക്കുകയാണ് ഇഷാനി.

‘നെഗറ്റീവ് കമന്റ്‌സ് ഒക്കെ വരാറുണ്ട് പക്ഷെ കുറച്ചു കഴിയുമ്പോള്‍ നെഗറ്റീവ്‌സിനെ ഞാന്‍ ഒരു നല്ല കാര്യമായിട്ടാണ് കാണുന്നത്. കാരണം നമ്മളെ വിമര്‍ശിക്കുന്ന ആളുകളാണ്, അപ്പോള്‍ എന്റെ കുറെ നെഗറ്റീവ് കാര്യങ്ങള്‍ വായിക്കുമ്പോള്‍ എനിക്കും ചിലപ്പോള്‍ തോന്നും അതില്‍ കാര്യം കാണും, എനിക്ക് തിരുത്താമല്ലോ എന്ന്. നെഗറ്റീവ് പോസിറ്റീവ് ആക്കി എടുക്കാനും വഴിയുണ്ട്. എനിക്ക് വായിക്കുമ്പോള്‍ തോന്നും അത് അവരുടെ ഇഷ്ടമാണ്. അവര്‍ പറയട്ടെ. അവരുടെ ഫ്രീഡം ആണ് എന്ന്.’

‘എന്നെ ഒരുപാട് പേര് ബോഡി ഷേയ്മിങ് ചെയ്തിട്ടുണ്ട്. മെലിഞ്ഞിട്ടാണ്.. മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ്. ആദ്യം ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു. പിന്നെ ഞാന്‍ വിചാരിക്കും ലോകത്തെല്ലാവരും മെലിയാന്‍ വേണ്ടിയല്ലേ ശ്രമിക്കുന്നത്. നമ്മള്‍ ഓള്‍റെഡി മെലിഞ്ഞിരിക്കുകയാണ്. എനിക്കിനി വണ്ണം വെയ്ക്കാന്‍ സമയമുണ്ട്. വണ്ണം വെയ്ക്കും. ഇപ്പോള്‍ മെലിഞ്ഞിരിക്കുന്നത് കുഴപ്പമില്ല. എനിക്ക് കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എനിക്കെന്റെ ശരീരം ഇഷ്ടമാണ്. പക്ഷെ ആളുകള്‍ക്ക് എന്തു വേണമെങ്കിലും പറയാമല്ലോ. പണ്ട് എനിക്ക് ഭയങ്കര വിഷമമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.’

‘എന്റെ അച്ഛന്‍ ഒരു അഭിനേതാവ് ആണ്. പക്ഷെ ഞാന്‍ ആദ്യമായി സിനിമയിലേക്ക് പോയപ്പോള്‍ എങ്ങനെ അഭിനയിക്കണം അങ്ങനത്തെ തരം ഉപദേശം ഒന്നുമല്ല അച്ഛന്‍ തന്നത്. എങ്ങനെ ഒരു സെറ്റില്‍ പെരുമാറണം, ആളുകളോട്.. ഇപ്പോള്‍ നമുക്ക് ഭക്ഷണം കൊണ്ടുവരുന്ന ചേട്ടന്മാര്‍ മുതല്‍ ഡയറക്ടര്‍മാര്‍ വരെ.. എങ്ങനെയാണ് അവരോട് നമ്മള്‍ വളരെ ഫ്രണ്ട്ലി ആയിട്ട് പെരുമാറേണ്ടത്.. അങ്ങനെയുള്ള കുറച്ച് ടിപ്‌സ് ആണ് അച്ഛന്‍ തന്നത്. അമ്മയാണ് ശരിക്കും എനിക്ക് ആക്റ്റിങ്ങില്‍ മിസ്റ്റേക്ക് സെറ്റില്‍വെച്ച് പറഞ്ഞുതന്നത്.’ ഇഷാനി കൃഷ്ണ പറഞ്ഞു.

STORY HIGHLIGHTS: Ishani Krishna about cyber attack