മലയാളം തമിഴ് സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് മേഘ്ന വിന്‍സന്റ്. താരം ചെയ്ത നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പലര്‍ക്കും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മേഘ്ന. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന ക്യാരക്ടര്‍ ആണ് മേഘനയ്ക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്.
ഇപ്പോള്‍ സീരിയല്‍ രംഗത്തേക്ക് വലിയ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായി തുടരുകയാണ് മേഘ്ന. ഇപ്പോളിതാ തന്റെ യൂട്യൂബ് വീഡിയോസിന് വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘കൊറോണയുടെ സമയത്ത് ഞാന്‍ യൂട്യൂബ് ചാനല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു വീഡിയോയുടെ താഴെ വന്ന കമന്റ് ആണ്, ഇവള് കൊറോണ വന്ന് ചത്തു പോകണം എന്ന്. ഇങ്ങനെയൊക്കെ എങ്ങനെയാണ് പറ്റുന്നത്. അപ്പോള്‍ അവരുടെ മനസ്സില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിട്ട് ആയിരിക്കുമല്ലോ അങ്ങനെ പറയുന്നത്. ഇപ്പോള്‍ ഒരാളുടെ അടുക്കെ കുറ്റം പറയുകയാണെങ്കിലും ഒരുപക്ഷേ കുറ്റം പറയുന്നത് ഓക്കെ. നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ ഇത് ചത്ത് പോകണം എന്നൊക്കെയാണ് പറയുന്നത്. എനിക്കറിയാത്ത ഏതോ ഒരാളാണത്. പക്ഷെ ഞാന്‍ റിപ്ലൈ ഒന്നും കൊടുക്കാന്‍ പോയിട്ടില്ല.
ഞാന്‍ എവിടെയാണ് മറുപടി നല്‍കിയിട്ടുള്ളത്. അത് കാണുമ്പോള്‍ എനിക്ക് ശരിക്കും അവരോട് പാവം തോന്നും. അവര്‍ക്ക് എന്തോ ഒരു ഇന്സെക്യൂരിറ്റിസോ അല്ലെങ്കില്‍ എന്തൊക്കെയോ ഒരു ഇതായിട്ടായിരിക്കുമല്ലോ അവരിങ്ങനെ റിയാക്ട് ചെയ്യുന്നത് എന്ന് തോന്നും. അവരുടെ ഉള്ളിലല്ലേ പ്രശ്നം. അങ്ങനെ തോന്നും. എന്റെ ആരോഗ്യം തിരിച്ചുപിടിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ എനിക്ക് ഡിപ്രഷന് വന്ന സമയത്തൊക്കെ എന്റെ ആരോഗ്യം ഭയങ്കര മോശമായിരുന്നു. ഒരു മാസം കൊണ്ട് ഞാന്‍ 10 കിലോയോളം കുറഞ്ഞു. അപ്പോള്‍ എന്റെ മുടി മുഴുവന്‍ കൊഴിഞ്ഞു. എന്റെ പുരികം വരെ കൊഴിഞ്ഞു പോയിട്ടുണ്ട്. ഞാന്‍ പകരം വരച്ചു വെയ്ക്കുകയായിരുന്നു. അതുപോലെ എനിക്ക് ആരോഗ്യം മുഴുവന്‍ പോയിരുന്നു.
ആ സമയത്ത് എന്റെ കാല് ഒടിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അങ്ങനെ അതില്‍ നിന്നാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്. ഒരു കാലില്‍ ബാലന്‍സ് ചെയ്താണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ആ സീരിയലില്‍ ജോയിന്‍ ചെയ്ത സമയത്ത് ഞാന്‍ ഞൊണ്ടിയാണ് ജോയിന്‍ ചെയ്തത്. ആരോഗ്യം ആകെ പോയി കിടക്കുകയായിരുന്നു. ആദ്യം ഞാന്‍ വീണ്ടെടുത്തത് എന്റെ ആരോഗ്യമാണ്. പിന്നെ എന്റെ കരിയര്‍ ഒന്ന് സ്ട്രോങ്ങ് ആക്കി എടുക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അത് ചെയ്തു.’ മേഘ്ന പറഞ്ഞു.
STORY HIGHLIGHTS: Meghna Vincent about negative comments