നടി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സജിത മഠത്തില്‍. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കേന്ദ്ര സംഗീതം നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സജിത മഠത്തില്‍. സജിതയുടെ സാമൂഹിക പ്രശ്നങ്ങളിലെ പരാമര്‍ശങ്ങള്‍ പലപ്പോഴും ചര്‍ച്ച ആയിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സഹസ്ഥാപക അംഗങ്ങളില്‍ ഒരാളാണ് സജിത. ഇപ്പോളിതാ സിനിമ മേഖലയെക്കുറിച്ച് സംസാരിക്കുകയാണ് സജിത മഠത്തില്‍.
ഡബ്ല്യുസിസിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ അതിന്റെ കോര്‍് കമ്മറ്റി മെമ്പറാണ്. ഡബ്ല്യൂസിസില് വളരെ കുറച്ച് അംഗങ്ങളെ ഉള്ളൂ. 10.. 50 പേര്. അത് വിപുലീകരിക്കാത്തത്, ഇവിടെ മെമ്പറാണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ അവര്‍ എങ്ങനെയാണ് ഡബ്ല്യൂസിസിയുടെ ഭാഗമാകുന്നത്. ഡബ്ലുസിസി ആണെന്ന് പറഞ്ഞാല്‍ തന്നെ ജോലി കിട്ടാത്ത അവസ്ഥയാണ്. ഡബ്ല്യൂസിസിയില്‍ ഉള്ളതാണ് എന്ന് അറിഞ്ഞു കഴിയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. പിന്നെ സിനിമയില്‍ അഡ്ജസ്റ്റ്മെന്റ് പോലെയുള്ള ചോദ്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കാരണം ഞാന്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ വല്ലാതെ വരാന്‍ ഉള്ള ഒരു പ്രായത്തില്‍ അല്ല സിനിമയിലേക്ക് വരുന്നത്. ഒരു 45 വയസ്സ് ഒക്കെ കഴിഞ്ഞിട്ടാണ് ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വരുന്നത്. അപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഡയറക്ടായിട്ട് വന്നിട്ടില്ല.
ഇന്ഡയറക്ടായിട്ട് വന്നിട്ടുണ്ട്. പല രീതിയിലുള്ള സംസാരങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് ഒരു പ്രായം കഴിഞ്ഞ് വന്നതുകൊണ്ട് നമുക്ക് അറിയാമായിരുന്നു അത് എങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്ന്. പലപ്പോഴും 20 വയസ്സിലൊക്കെ വരുന്ന കുട്ടികള്‍ക്ക് പലര്‍ക്കും മനസ്സിലാകുന്നത് പോലുമില്ല ഇതെങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്ന്. സിനിമയിലേക്കുള്ള വിളികള്‍ വരുന്നത് കൂടുതലും ഫോണില്‍ കൂടെയാണ്. അവര്‍ മെസ്സേജ് പോലും അയക്കില്ല. ഇത്ര ദിവസം ഇത്ര കാശ് എന്ന് പറയുന്ന മെസ്സേജ് പോലും അവര്‍ ആയക്കില്ല. പിന്നെ നമ്മള് അതിന്റെ പുറത്ത് ഭയങ്കരമായിട്ട് തര്‍ക്കങ്ങള്‍ നടത്തണം നമ്മള് ആഗ്രഹിക്കുന്ന ഒരു പെയ്മെന്റ് കിട്ടാന്‍ വേണ്ടിയിട്ട്. ഒട്ടനവധി തര്‍ക്കങ്ങള്‍ക്ക് ശേഷം ആയിരിക്കും ഒരു പേയ്മെന്റ് ഫിക്സ് ചെയ്യുന്നത്. പക്ഷെ ആ പേയ്മെന്റ് കിട്ടുകയുമില്ല.
മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സജിത മഠത്തില്‍ പങ്കുവെച്ച തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ബീന പോള്‍ എന്നിവരടങ്ങുന്ന ചിത്രം പങ്കിട്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ‘അന്ന് എന്തിനായിരുന്നു ഇത്രമേല്‍ ചിരിച്ചത്…’കാരവനിലിരുന്ന് ഫേസ് ബുക്കില്‍ പോസ്റ്റിടുന്നവര്‍’ എന്ന് ഞങ്ങളെ ഒരു പ്രമുഖന് പൊതുവേദിയില്‍ വെച്ച് കളിയാക്കിയ ദിവസമായിരുന്നു അതെന്ന് നല്ല ഓര്‍മ്മയുണ്ട്…. പ്രമുഖരേ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ട്… ഈ തറയില്‍ കാലുറപ്പിച്ചു തന്നെ…’ എന്നാണ് സജിത മഠത്തില്‍ കുറിച്ചത്.