തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. ഇന്നും അവിവാഹിതനായി തുടരുന്ന താരത്തിന്റെ വിവാഹ സൂചനയുമായി എത്തിയിരിക്കുന്നുകയാണ് കുടുംബം. പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചനകള്‍ നല്‍കിയത്. വൈകാതെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ വധു ആരായിരിക്കും എന്ന് ഇതുവരെയും വെളുപ്പെടുത്തിയിട്ടില്ല.
കനക ദുര്‍ഗ അമ്പലത്തില്‍ വെച്ചാണ് താരത്തിന്റെ അമ്മായി ശ്യാമളാ ദേവി വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. ശരിയായ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ശ്യാമള ദേവി പറഞ്ഞു. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തെന്നിന്ത്യൻ താരമാണ് പ്രഭാസ്. ആരാധകർ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് പ്രഭാസിന്റേത് എന്ന് സംശയമില്ലാതെ പറയാം.
പ്രഭാസിന്റെ ചിത്രവും ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകർക്കിടയിൽ ഏറെ ചർച്ചയാവാറുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുകയാണ് പ്രഭാസ്. പ്രഭാസ് ക്ലീൻ ഷേവ് ലുക്കിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
STORY HIGHLIGHT: prabhas marriage