കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വലിയ വിധത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനു ശേഷമാണ് കൂടുതലായും രേണു ശ്രദ്ധ നേടി തുടങ്ങിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റും വലിയ തോതിലുള്ള റീലുകളും മറ്റും പങ്കുവെച്ചുകൊണ്ടാണ് രേണു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രേണുവിന്റെ പുതിയ വാർത്തകളാണ് ശ്രദ്ധ നേടുന്നത്. അടുത്ത സമയത്ത് രേണു നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ബിഗ് ബോസ് താരമായ ദയ അശ്വതി ഇവരെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒന്ന് ഒതുക്കി തരുമോ ഈ ഇന്റർവ്യൂ എന്നാണ് ചോദിക്കുന്നത്. സുധി ചേട്ടൻ മാത്രമല്ല അദ്ദേഹത്തിന് മുൻപേ മരിച്ചുപോയ ഒരുപാട് ആളുകൾ ഉണ്ട് സിനിമ താരങ്ങൾ തന്നെ പലരുമുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ മോനിഷ മോനിഷ വളരെ മികച്ച ഒരു നടിയായിരുന്നു വിവാഹം പോലും കഴിക്കുന്നതിനു മുൻപാണ് അവർ മരിച്ചു പോയത് അതിനു ശേഷം അവരുടെ അമ്മയെ ഞാൻ അധികം അഭിമുഖങ്ങളിൽ ഒന്നും തന്നെ കണ്ടിട്ടില്ല.
കാരണം മരണം എന്ന് പറയുന്നത് അത്രയ്ക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് പിന്നീട് അഭിമുഖം കൊടുക്കാൻ ഒന്നും ചിലപ്പോൾ സാധിച്ചു എന്ന് വരില്ല. അതേപോലെതന്നെ നമുക്ക് എല്ലാവർക്കും പരിചിതമായ വ്യക്തിയാണ് മണിച്ചേട്ടൻ മണിച്ചേട്ടൻ മരിച്ചതിനുശേഷം അവരുടെ ഭാര്യയും മക്കളും വന്ന് ഇതുപോലെ അഭിമുഖം നൽകുകയാണെങ്കിൽ എന്തായിരിക്കും നമുക്ക് തോന്നുന്നത്. അതൊരു വെറുപ്പീരായിട്ട് മാത്രമേ നമുക്ക് തോന്നുകയുള്ളൂ. അതേപോലെ സുധി ചേട്ടന്റെ അവസാന സമയത്ത് ബ്ലഡ് പുരണ്ട ഷർട്ട് സ്പ്രേ ആക്കി എടുത്തു എന്ന് പറയുന്നു. എനിക്ക് ഇതൊന്നും ചിന്തിക്കാൻ പോലും സാധിക്കില്ല അതിങ്ങനെ മണപ്പിച്ചു കൊണ്ടിരിക്കുക എന്ന് പറയുന്നത് എന്ത് സന്തോഷമാണ് നൽകുന്നത്. സുധി ചേട്ടൻ എന്തോ വിസിറ്റിംഗ് വിസ എടുത്തു ദുബായ്ക്ക് പോയത് പോലെയാണ് ഇവരുടെ രീതി
Story Highlights ; Bigboss contestant dhaya aswathy talkes kollam sudhi