ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദേവിക നമ്പ്യാറും വിജയ് മാധവും. അഭിനയവും പാട്ടുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ദേവികയും വിജയ് മാധവും തങ്ങളുടെ തന്നെ യൂട്യൂബ് ചാനലിലൂടെ അവരുടെ കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ടായിരുന്നു. റിയാലിറ്റി ഷോയിലൂടെയായിരുന്നു വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ടത്. ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോൾ മലേഷ്യൻ ട്രിപ്പിന്റെ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇരുവരും. ഓണത്തിന് മുന്നോടിയായാണ് യാത്ര തുടങ്ങിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി അധികം പ്ലാനിംഗൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ താരങ്ങളുടെ യാത്ര.
ഈ വീഡിയോടു കൂടി ഞങ്ങളുടെ അൺപ്ലാൻഡ് ട്രിപ്പ് അവസാനിക്കുന്നു. മലേഷ്യയിൽ നിന്ന് നാട്ടിലെത്തി. എല്ലാർക്കും ഒരുപാട് സ്നേഹം നന്ദി. ഇനി ആത്മജ സെന്ററിൽ വിദ്യാരംഭത്തിന്റെ തിരക്കുകൾ എന്നുമായിരുന്നു വിജയ് മാധവ് കുറിച്ചത്. യോഗയും പാട്ടുമൊക്കെയായി ദേവികയും സജീവമാണ്. മലേഷ്യയിലേക്കായിരുന്നു ഇവര്‍ പോയത്. വര്‍ഷങ്ങളായി ഇവിടെ വരണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്നാല്‍ ആത്മജയോ, ഒരു വയസ് കഴിഞ്ഞപ്പോള്‍ തന്നെ അവന് ഇവിടെയൊക്കെ കാണാനും കറങ്ങാനും പറ്റി എന്നായിരുന്നു ദേവിക പറഞ്ഞത്. ഇത്തവണ അത്രയധികം ക്ഷീണമില്ലെന്നും, യാത്രകളൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ദേവിക പറഞ്ഞു.
കോഴിക്കോടും മഞ്ചേരിയുമൊക്കെയായി തുടങ്ങി പിന്നെ മലേഷ്യയിലേക്കെത്തിയ യാത്രയുടെ വിശേഷങ്ങളെല്ലാം വ്ളോഗിലൂടെ വിശദമായി പങ്കുവെച്ചിരുന്നു വിജയും ദേവികയും.
STORY HIGHLIGHT: devika nambiar and vijay madhav share the news of unplanned trip