Movie News

പകയുടെ തീക്ഷ്ണതയിൽ എരിഞ്ഞ് ‘തെക്ക് വടക്കി’ലെ വീഡിയോ സോംഗ് പുറത്ത് – thekku vadakku movie video song out

സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണി എന്ന കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന മാധവനും തമ്മിലുള്ള കലഹമാണ് തെക്ക് വടക്ക് സിനിമയുടെ കഥാതന്തു

സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘തെക്ക് വടക്ക്’ സിനിമയിലെ ‘കല്ലാണോ മണ്ണാണോ’ എന്ന ഗാനം പുറത്തുവിട്ടു. പകയുടെ തീക്ഷ്ണത നിറയുന്ന ഗാനത്തിൽ ഭൂമി വെട്ടിപ്പിടിച്ച സുരാജിന്റെ കഥാപാത്രമായ ശങ്കുണ്ണിയെയാണ് കാണാൻ കഴിയുന്നത്. ഒക്ടോബര്‍ 4 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

കല്ലാണോ മണ്ണാണോ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സാം സി എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ ജീമോന്‍ ആണ്. ചിത്രത്തിലെ സുരാജിന്‍റെയും വിനായകന്‍റെയും മത്സര പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ആദ്യപാതിയിൽ വിനായകനും രണ്ടാം പാതിയിൽ സുരാജും നിറഞ്ഞാടുന്ന സിനിമയാണ് തെക്ക് വടക്ക്.

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

STORY HIGHLIGHT: thekku vadakku movie video song out