മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ശാലിനി ബേബി ശാലിനിയായി വന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച ഒരു താരം കൂടിയാണ് ശാലിനി. ശാലിനിയെ കുറിച്ചുള്ള പല വാർത്തകളും വളരെ വേഗമാണ് ശ്രദ്ധ നേടിയത് വിവാഹശേഷം താരം സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമായിരുന്നില്ല. സിനിമയിൽ നിന്നടക്കം ഒരു വലിയ ഇടവേളയെടുത്ത് ഒരു കുടുംബിനിയായി മാറുകയായിരുന്നു താരം ചെയ്തത്.
തമിഴ് പ്രേക്ഷകരുടെ വികാരമായി മാറിയ തല അജിത്തിന്റെ ഭാര്യയായി മാറിയതോടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം സോഷ്യൽ മീഡിയയിൽ അടുത്തകാലത്താണ് താരം സജീവ സാന്നിധ്യമായി മാറിയത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഭർത്താവും ഒരുമിച്ച് ഒരു നഗരത്തിലൂടെ നടന്നു പോകുന്നതിന്റെ വീഡിയോയാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത് ഒരുമിച്ച് ജീവിക്കുവാനുള്ള ഒരു അത്ഭുതകരമായ സ്ഥലമാണ് ഇതെന്നാണ് താരം ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. ഈ ക്യാപ്ഷൻ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. അതീവ സുന്ദരിയായാണ് ഈ ഒരു ചിത്രത്തിൽ ഒക്കെ ശാലിനിയെ കാണാൻ സാധിച്ചിരിക്കുന്നത്.
അടുത്തകാലത്ത് ആശുപത്രികളിലും മറ്റുമായി അജിത്തും ശാലിനിയും വളരെയധികം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കാത്തുനിൽക്കുന്നത് അതുകൊണ്ടു തന്നെ താര പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ശാലിനിയെ പോലെ ശ്യാമിലിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.
Story Highlights ; Shalini new video