Celebrities

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നു,ചങ്കൂറ്റമുണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ

മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. ഒരുകാലത്ത് ആക്ഷൻ ചിത്രങ്ങളുടെ രാജാവ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. പിന്നീട് സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത് താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയത്തിലെ താരത്തിന്റെ ഓരോ ചുവടുവെപ്പുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ തൃശ്ശൂർ ജില്ലയുടെ എംപിയാണ് താരം. ബിജെപിയിലേക്ക് എത്തിയതിനെ പലരും വിമർശിക്കുകയാണ് ചെയ്തത്.

ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്നെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് ഒരു വ്യക്തി ക്ഷണിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി പറയുന്ന വാക്കുകളാണ്. നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയനെ കുറിച്ചാണ് സുരേഷ് ഗോപി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” മുൻപ് പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നു. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു ചങ്കൂറ്റമുണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് സുരേഷ് ഗോപി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു

ബിജെപിയിൽ എത്തിയതിനെത്തുടർന്ന് വലിയ വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ബിജെപി പാർട്ടി തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു എന്നാണ് പലരും താരത്തോട് ചോദിച്ചിരുന്നത് അതിന്റെ ആവശ്യമുണ്ടായിരുന്നു എന്നും പലരും ചോദിച്ചിട്ടുണ്ടായിരുന്നു. ബിജെപിക്ക് പകരം മറ്റൊരു പാർട്ടി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത് എങ്കിൽ തീർച്ചയായും വിജയം കാണുമായിരുന്നു എന്നാണ് പലരും പറയുന്നത്. ഈയൊരു പാർട്ടിയിൽ ചേർന്നതുകൊണ്ടാണ് താരത്തെ കൂടുതൽ ആളുകളും വിമർശിക്കുന്നത് എന്നും പലരും പറഞ്ഞിരുന്നു. ഈ സ്ഥാനത്ത് മറ്റൊരു പാർട്ടി ആയിരുന്നുവെങ്കിൽ തീർച്ചയായും സുരേഷ് ഗോപിക്ക് വലിയ ജന പിന്തുണ തന്നെ ലഭിക്കുമായിരുന്നു എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്.
Story Highlights ; suresh Gopi talkes Pinarayi vijayan