സൈജു കുറുപ്പ് പ്രധാന നായകനായി എത്തിയ ഭരതനാട്യം എന്ന ചിത്രം സമീപകാലത്ത് ഒടിടിയില്‍ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സിരീസും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒക്‌ടോബർ 11 ന് വെബ് സീരീസ് സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് പ്രക്ഷേപണം ചെയ്യുന്ന ആദ്യ മലയാള വെബ് സിരീസുമാണ് ജയ് മഹേന്ദ്രന്‍.
ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് വ്യത്യസ്‍തമായ ഇതിവൃത്തത്തോടെയും അവതരണരീതിയോടെയുമാണ് ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള താലൂക്ക് ഓഫീസർ മഹേന്ദ്രനെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് ‘ജയ് മഹേന്ദ്രന്‍’ കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും സീരീസിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
STORY HIGHLIGHT: jai mahendran malayalam web series starts streaming on sony liv