Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

മലയാളത്തിൽ നിന്നും രജനികാന്തിന് വില്ലൻ; വിനായകന്റെ അത്രയും വരുമോ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Oct 11, 2024, 10:28 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രജനി സാറിനെ കാണുമ്പോൾ നമ്മുടെ മനസിൽ ഒരു ബിജിഎം വരും. കാരണം നമ്മുടെ ചിന്തകളിൽ ആഴത്തിൽ പതിഞ്ഞ താരമാണ് അദ്ദേഹം. എനിക്ക് അങ്ങനെയാണ്. ഞാൻ ആരുടെയും ഫാൻ അല്ല. അദ്ദേഹത്തിന്റെ സിനിമകൾ ചെറുപ്പം മുതൽ കാണുന്ന ആളാണ്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യനെ കുറിച്ച് സാബുമോൻ പറഞ്ഞ വാക്കുകൾ ആണിത്.

രജനികാന്ത് ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ എന്ന മൂവി. രജനികാന്തിനൊപ്പം ഇന്ത്യൻ ചലച്ചിത്രമേഖലയിലെ തലയെടുപ്പുള്ള താരങ്ങൾ ഒന്നിക്കുന്ന ചിത്രം ടൈറ്റിൽ പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മലയാളത്തിൽ നിന്ന് മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം സാബുമോൻ അബ്ദുസമദും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നെഗറ്റീവ് റോളിലാണ് സാബുമോൻ വേട്ടയനിലെത്തുന്നത്. ഒരു ഗുണ്ട നേതാവായി പ്രത്യക്ഷപ്പെടുന്ന താരം സ്വന്തം ശബ്ദത്തിലാണ് തന്റെ അരങ്ങേറ്റ വേഷം ഗംഭീരമാക്കിയത്. വേട്ടയ്യന്റെ വിശേഷങ്ങളുമായി സാബുമോൻ മനോരമ ഓൺലൈനിൽ.

 

പ്രധാന വില്ലൻ ഞാനല്ല

 

സംവിധായകൻ ടി.ജെ ജ്ഞാനവേൽ ഞാൻ അഭിനയിച്ച അയ്യപ്പനും കോശിയും, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. വിളിച്ചപ്പോൾ തന്നെ ഇതൊരു രജനികാന്ത് സിനിമയാണെന്നു പറഞ്ഞിരുന്നു. സിനിമയിൽ ചെറിയൊരു ഭാഗത്ത് മാത്രമേ ഞാനുള്ളൂ. അതൊരു മുഴുനീള വേഷമല്ല. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും ഒരുപാട് ആർടിസ്റ്റുകളുള്ള ചിത്രമാണ്. റാണാ ദഗുബാട്ടിയാണ് പ്രധാന വില്ലൻ‌. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമായി. ഈയടുത്ത സമയത്താണ് ഡബ്ബ് ചെയ്യാൻ പോയത്.

 

ReadAlso:

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ത്രസിപ്പിക്കാൻ ‘ധീരൻ’, ഒപ്പം ഒന്നൊന്നര താരനിരയും, ചിത്രം ജൂലൈ 4 ന് പുറത്തിറങ്ങും

ഹൊറർ കോമഡി ജേണറിൽ എത്തുന്ന അഖില്‍ സത്യന്‍-നിവിന്‍ പോളി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് – nivin pauly akhil sathyan film first look out

മകള്‍ വിസ്മയയുടെ സിനിമ അരങ്ങേറ്റം: ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍

‘വട ചെന്നൈ 2ല്‍ ധനുഷ് ഉണ്ടാകും’: സിനിമയുടെ എന്‍ഒസിക്ക് നടന്‍ ഒരു രൂപ പോലും ചോദിച്ചില്ല; വെട്രിമാരന്‍

മാര്‍ക്കോ 2 ചര്‍ച്ച അവസാനിച്ചിട്ടില്ല: ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന് മാത്രമാണ് മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും; മറുപടിയുമായി നിര്‍മാതാക്കള്‍

കോംബിനേഷൻ തലൈവരുമായി

 

കോസ്റ്റ്യൂം ട്രയലും ലുക്ക് ടെസ്റ്റുമൊക്കെ ഉണ്ടായിരുന്നു. മുഖത്ത് ചില പാടുകളൊക്കെ ഈ കഥാപാത്രത്തിനുണ്ട്. പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ്. പിന്നെ സെറ്റിൽ ഒരുപാട് മലയാളി ടെക്നീഷ്യൻസ് ഉണ്ടായിരുന്നു. എനിക്ക് രജനികാന്തുമായിട്ടാണ് കോംബിനേഷനുള്ളത്. ഫൈറ്റ് സീനിന്റെ കാര്യങ്ങൾ മാസ്റ്റേഴ്സ് പറഞ്ഞു തരും. പൊസിഷൻസ് ഒക്കെ മാർക്ക് ചെയ്യും. ആക്‌ഷൻ സീക്വൻസ് ചെയ്തു തുടങ്ങുമ്പോൾ അതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറും. അതനുസരിച്ച് ബാലൻസ് ചെയ്തു ചെയ്യണം. സർ വരുമ്പോൾ മൂവ്മെന്റ്സ് കാണിച്ചു കൊടുക്കും. അദ്ദേഹം വളരെ പരിചയസമ്പന്നനായ വ്യക്തി ആയതുകൊണ്ട് അദ്ദേഹത്തിന് ഇതെല്ലാം സിംപിളാണ്. ടൈമിങ് ആയാലും മൂവ്മെന്റ് ആയാലും. ഒരു രക്ഷയില്ലാത്ത കക്ഷിയാണ് അദ്ദേഹം! വെറുതെല്ല അദ്ദേഹത്തെ തലൈവർ, സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നത്.

രജനി സാറിനെ കാണുമ്പോൾ നമ്മുടെ മനസിൽ ഒരു ബിജിഎം വരും. കാരണം നമ്മുടെ ചിന്തകളിൽ ആഴത്തിൽ പതിഞ്ഞ താരമാണ് അദ്ദേഹം. എനിക്ക് അങ്ങനെയാണ്. ഞാൻ ആരുടെയും ഫാൻ അല്ല. അദ്ദേഹത്തിന്റെ സിനിമകൾ ചെറുപ്പം മുതൽ കാണുന്ന ആളാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും അഭിനയവും നേരിൽ കാണുമ്പോൾ ശരിക്കും തോന്നും, ഇതാണ് സൂപ്പർസ്റ്റാർ എന്ന്! സർ സംവിധായകന്റെ അടുത്ത് സംസാരിക്കാൻ നിൽക്കുമ്പോഴുള്ള ശരീരഭാഷ തന്നെ കൗതുകം നിറയ്ക്കും. സീൻ പറഞ്ഞു കൊടുക്കുമ്പോൾ രജനി സർ മുന്നിൽ കൈകെട്ടി അൽപം കുനിഞ്ഞാണ് നിൽക്കുക. വിനയാന്വിതനായുള്ള നിൽപ്പ് ആരെയും അദ്ഭുതപ്പെടുത്തും.

സംവിധായകന് കൊടുക്കുന്ന ആദരവ് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് വായിച്ചെടുക്കാം. ഷോട്ടിലേക്കു വരുമ്പോൾ അദ്ദേഹം വേറെ ഒരു ആളാകും. അതായത് ഒരു പരകായപ്രവേശം നടക്കും. സീൻ പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ശ്രദ്ധിച്ചു നിന്ന ആളാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നിപ്പോകും. സീനുകൾ എടുക്കുമ്പോൾ ഇടയ്ക്ക് പോകുന്ന പരിപാടി അദ്ദേഹത്തിന് ഇല്ല. ഒരു പ്ലാസ്റ്റിക് കസേരയിട്ട് അവിടെ ഇരിക്കും.

 

സന്നാഹങ്ങൾ സിനിമയിൽ മാത്രം

 

രജനി സാറിനൊപ്പം നമ്മൾ കരുതുന്നതു പോലെ വലിയ സന്നാഹങ്ങളൊന്നുമില്ല. അൽപം പ്രായമായ ഒരു സ്ത്രീയാണ് അദ്ദേഹത്തിന്റെ ഹെയർ ഡ്രസ്സർ. കുറെ ബാഗും തൂക്കി ഏഴെട്ടു പേരുടെ സംഘമൊന്നും അദ്ദേഹത്തിനൊപ്പം ഉണ്ടാകാറില്ല. പിന്നെ, പ്രൊഡക്‌ഷൻ ഏർപ്പാടാക്കുന്ന വണ്ടിയിലാണ് അദ്ദേഹം വരിക. ചിലപ്പോൾ ഇന്നോവ ആകും. ചിലപ്പോൾ എക്സ്‍യുവി 500 ലാകും വരിക. അത്രയേ ഉള്ളൂ. ആ വണ്ടിയുടെ മുന്നിലും പിന്നിലും വേറെ വണ്ടികൾ അങ്ങനെയൊന്നും ഇല്ല. അദ്ദേഹം നിൽക്കുന്നിടത്തിനു വേണ്ട സുരക്ഷ പ്രൊഡക്ഷൻ ടീം ഉറപ്പാക്കും. അദ്ദേഹത്തെ കാണാൻ ഭയങ്കരമായ ജനക്കൂട്ടം വരും. അതുകൊണ്ടാണ് പ്രൊഡക്‌ഷൻ ടീം സുരക്ഷ ഏർപ്പാടാക്കുന്നത്.

അഭിനയിച്ച നാലു തമിഴ് സിനിമകളിൽ ആദ്യം റിലീസ് ആകുന്നത് വേട്ടയ്യൻ ആണ്. യോഗി ബാബു, ബോബി സിംഹ, ഷിരീഷ് എന്നിവരുടെ നോൺ വയലൻസ്, ജി.വി പ്രകാശിന്റെ കിങ്സ്റ്റൺ, പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്റെ മനിത കാവലൻ എന്നിവയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. മനിത കാവലന്റെ ‌ഷൂട്ട് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ.

Tags: CELEBRITIESMOVIEരജനികാന്ത്Anweshnam.comവേട്ടയ്യൻvettayyan

Latest News

ഗസ്സയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചെന്ന് ട്രംപ്

സെനറ്റ് കടന്ന് ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍: പാസായത് വൈസ് പ്രസിഡൻ്റിൻ്റെ ടൈബ്രേക്ക് വോട്ടിൽ

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതൽ; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.