നടന്‍ വിനായകന്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷെ, നിരന്തരം പ്രശ്‌നങ്ങളില്‍പ്പെടുകയോ, പ്രശ്‌നക്കാരനായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നുവെന്നതാണ് വിനായകന്‍ എന്ന നടനെ സിനിമയിലെന്നപോലെ ജീവിതത്തിലും പ്രശസ്തനാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിനായകന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്, തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടാണ്. ആ പോസ്റ്റ് എറണാകുളം മഹാരാജാസ് കോളേജുമായും SFIയുമായും ബന്ധപ്പെട്ടതു കൊണ്ട് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍, ആ പോസ്റ്റില്‍ വന്നിരിക്കുന്ന കമന്റുകള്‍ അനുകൂലവും പ്രതികൂലവുമാണ്. കാരണം, വിനായകനെന്ന സിനിമാ നടനെ ഇഷ്ടപ്പെടുന്നവരും, വിനായകനെന്ന വ്യക്തിയെ ഇഷ്ടപ്പെടാതിരിക്കുന്നവരും കമന്റുകളിലൂടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കമന്റുകള്‍ അഭിമന്യുവിന്റെ രക്തസാക്ഷി സ്മാരകവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, വിനായകനെ പ്രകോപിപ്പിച്ചിരിക്കുന്ന വിഷം എന്താണെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. വിനായകന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
‘ നീ
ആരെ കൂട്ടുപിടിച്ചാലും
ആരെ കൂട്ടിക്കൊടുത്തു ജീവിച്ചാലും
എനിക്കു കുഴപ്പമില്ല
പക്ഷെ,
എന്റെ പേര്
നിന്റെ ഇപ്പോഴത്തെ
സാമൂഹിക-രാഷ്ട്രീയ-സിനിമ-മദ്യ-രതിനിര്‍വ്വേദ സദസ്സുകളിലടക്കം
ആവശ്യമില്ലാത്തിടത്തൊക്കെ വലിച്ചിട്ട്
മഹാരാജാസിലെ
ആ പഴയ ഉടായിപ്പ്
രാഷ്ട്രീയക്കളിയും കൊണ്ട്
എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കരുത്.’
പ്രീസ്
‘നീ
എങ്ങനെയെങ്കിലും ജീവിക്കൂ
ഞാന്‍
എങ്ങനെയെങ്കിലും ജീവിച്ചോട്ടെ..’
LDF സിന്ദാബാദ്
ജയ്ഹിന്ദ്
ഇതാണ് പോസ്റ്റ്. ഈ പോസ്റ്റ് വായിക്കുന്ന പഴ മഹാരാജാസിലെ SFIക്കാര്‍ക്ക് ഒന്നുറപ്പുണ്ട്. വിനായകന്‍ പറഞ്ഞിരിക്കുന്നത്, 90 മുതല്‍ 2000 വരെ മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന SFIക്കാരില്‍ ആരെയോ ‘ഒരാളെ’ കുറിച്ചാണ്. അതാരാണെന്ന് വിനായകന്‍ വ്യക്തമാക്കാതിരിക്കുന്നിടത്തോളം കാലം അന്ന് പഠിച്ചിരുന്ന, SFIയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ബാധകവുമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, വിനായകനും, വിനായകന്‍ ഉദ്ദേശിച്ചിരിക്കുന്ന പഴ മഹാരാജസിലെ SFIക്കാരനും സിനിമാ മേഖലയില്‍ ഉള്ള ആളാണെന്ന് പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ കഴിയും.
അങ്ങനെയാണെങ്കില്‍, 1990 മുതല്‍ പത്തു വര്‍ഷക്കാലത്തിനിടയില്‍ മഹാരാജാസില്‍ പഠിച്ച് സിനിമാ മേഖലയില്‍ കയറിയ നിരവധി പേരുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍ മുതല്‍ ആ ലിസ്റ്റ് നീളും. സംവിധായകനും ക്യാമറാ മാനുമായ രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, വിനോദ് വിജയന്‍, പ്രശാന്ത് സാറ്റു, തിരക്കഥാകൃത്ത് ബിപിന്‍ചന്ദ്രന്‍ തുടങ്ങി ഇനിയും പറഞ്ഞാല്‍ അറിയാത്ത നിരവധി പേരുണ്ട്. ഇവരെല്ലാം 90കളുടെ മഹാരാജാസ് സിനിമാക്കാരാണ്. രാജീവ് രവിയുടെ ചിത്രമായ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് വിനായകന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.
അമല്‍ നീരദ് സിനമിയില്‍ ഒഴിച്ചു കൂടാനാവാത്ത നടനാണ് വിനായകന്‍. അന്‍വര്‍ റഷീദിനും വിനായകനെന്ന നടനെ ഉപയോഗിച്ചിട്ടുണ്ട്. സമീര്‍ താഹിറും, വിനോദ് വിജയനുമൊക്കെ വിനായകനെന്ന നടന്റെ കപ്പാസിറ്റി അറിയുന്നവരാണ്. ഇതില്‍ ആഷിഖ് അബുവാണ് വിനായകനെ വെച്ച് സിനിമ എടുക്കാത്ത സംവിധായകന്‍. നിശാന്ത് സാറ്റുവും സിനിമ എടുത്തിട്ടില്ല. അതുകൊണ്ട് ആഷിഖ് അബുവിനെയും നിശാന്ത് സാറ്റുവിനെയുമാണ് വിനായകന്‍ പറഞ്ഞതെന്ന് അര്‍ത്ഥമില്ല. കാരണം, പഴയ SFIക്കാരില്‍പ്പെടുന്നവരാണ് രാജീവ് രവിയും, അമല്‍ നീരദുമൊക്കെ. രാജീവ് രവിയും അമനല്‍ നീരദും മഹാരാജാസിന്റെ ചെയര്‍മാര്‍മാരായിരുന്നു. ആഷിഖ് അബുവും ഭാരവാഹിയായിരുന്നിട്ടുണ്ട്.
വിനായകന്റെ പോസ്റ്റുമായി ബന്ധപ്പെട്ടാണെങ്കില്‍ മഹാരാജാസിലെ പഴയ SFIക്കാരെയാണ് പറഞ്ഞതെങ്കില്‍ സ്വാഭാവികമായും ഇവരെയെല്ലാം സംശയിക്കാം. എന്നാല്‍, മഹാരാജാസുകാരാല്‍ രക്ഷപ്പെട്ട നടനാണ് വിനയാകന്‍ എന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. അന്‍ഴറും, അമലും, രാജീവുമൊക്കെ വിനായകനെ വളര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതും. നിലവില്‍ വിനായകനെ പ്രകോപിപ്പിച്ച വിഷയം എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ആരാണ് പ്രശ്്‌നക്കാരനെന്ന് കണ്ടെത്താനാവൂ. അതുവരെ മഹാരാജാസിലെ പഴയ SFIക്കാരായിരുന്ന, ഇപ്പോഴത്തെ സിനിമാക്കാരെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കും.
CONTENT HIGHLIGHTS;Actor Vinayak in Kattakalip: An old SFI from Maharaja’s College, the ‘one’ in the film industry plays Udaip politics; Ashiq Abu, Amal Nirado, Rajeev Ravi, Anwar Rasheed?: Who is one? (Special Story)