നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു മാധവി. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം സമൂഹ മാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ്. തന്റെ കുടുംബ വിശേഷങ്ങളെല്ലാം തന്നെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്. മകൾ ടിഫാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മാധവി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
‘ ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകൾ! മാതൃത്വം സമ്മാനിച്ചതിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി !! നിന്നെ ആദ്യമായി എൻ്റെ കൈകളിൽ എടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ അനുഭവം സമാനതകളില്ലാത്തതാണ്! ഡാഡി, പ്രിസില്ല, ഈവ്ലിൻ, പിന്നെ ഞാനും… നീ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായതിൽ അനുഗ്രഹീതരാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, അദ്ദേഹം നിന്നെ നയിക്കട്ടെ, എപ്പോഴും നിനക്കൊപ്പം ഉണ്ടായിരിക്കട്ടെ. നിന്റെ എംബിഎ പ്രോഗ്രാമിന് എല്ലാ ആശംസകളും നേരുന്നു!” എന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിനൊപ്പം മാധവി കുറിച്ചു.
മാധവിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. മകളെ കാണാൻ അമ്മയെപ്പോലെ തന്നെയാണെന്നാണ് അധികം ആരാധകരുടെയും അഭിപ്രായം. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു മക്കളാണ് മാധവി-റാൽഫ് ദമ്പതികൾക്ക് ഉള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ആകാശദൂത്, എന്നീ ചിത്രങ്ങൾ മതി മലയാളികൾക്ക് മാധവിയെ എന്നെന്നും ഓർക്കാൻ.
STORY HIGHLIGHT: actress madhavi shares a post on daughters birthday