Malappuram

മലപ്പുറത്ത് പ്ലസ്‌ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി | plus-two-student-missing

ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു

മലപ്പുറം: മലപ്പുറത്ത് പ്ലസ്‌ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലപ്പുറത്ത് കാരാത്തോട് നിന്നാണ് കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെ കാണാതായത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശിയായ അനുവിന്ദ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അവധിയായതിനാൽ അമ്മവീടായ കാരോത്തോട്ടിലേക്ക് ഇന്നലെയാണ് കുട്ടി വന്നതാണ്. തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ കാണാതാകുകയായിരുന്നു.

അതേ സമയം അനുവിന്ദ് മൊബൈൽ ഫോൺ കൊണ്ടുപോയിട്ടില്ല. എല്ലാ വിഷയത്തിനും എപ്ലസോടെയാണ് കുട്ടി പത്താം ക്ലാസ് പാസ്സാകുന്നത്. എന്നാൽ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസൾട്ട് കിട്ടിയിരുന്നില്ല. പഠനം ബുദ്ധിമുട്ടാണെന്ന കാര്യം സഹപാഠികളോടും മറ്റും പങ്കുവെച്ചതായാണ് വിവരം. മറ്റ് പ്രയാസങ്ങളൊന്നും തന്നെ കുട്ടിക്ക് ഇല്ലെന്നാണ് കുടുംബം പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

content highlight: plus-two-student-missing

Latest News