മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് കൊല്ലം സുധി ആകസ്മികമായ ഒരു മരണമായിരുന്നു കൊല്ലം സുധിയുടെ. എന്നാൽ വളരെയധികം വേദനകൾ നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് പിന്നീട് കൊല്ലം സുധിയുടെ കുടുംബം കടന്നുപോയത് ഈ ഒരു സാഹചര്യത്തിൽ ഇവർക്ക് ആശ്വാസമായി എത്തിയത് ഫ്ലവേഴ്സ് ചാനൽ ആയിരുന്നു. വലിയൊരു സഹായം തന്നെയായിരുന്നു ഫ്ലവേഴ്സ് ചാനൽ ഇവർക്ക് നൽകിയത്. സുധിയുടെ കാലത്തെയും വലിയ വീട് എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്
എന്നാൽ അതിനുശേഷം വലിയ തോതിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടിവന്നത് സുധിയുടെ ഭാര്യ രേണുവാണ്. സോഷ്യൽ മീഡിയയിൽ ഒരു വലിയ കൂട്ടം ആളുകൾ തന്നെ രേണുവിനെ ആക്രമിച്ചുകൊണ്ട് രംഗത്ത് വന്നു രേണു പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം റീലുകളും മറ്റുമാണ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയത് അതോടൊപ്പം തന്നെ ചില വീഡിയോകളെക്കുറിച്ചും പലരും പറഞ്ഞു സുധിയെ കൂടുതലായി പ്രോജക്ട് ചെയ്യുകയാണ് താരം ചെയ്തത് എന്നായിരുന്നു പലരും പറഞ്ഞത്. ഭർത്താവ് മരിച്ചതിന്റെ പേരിൽ ഇത്രത്തോളം പഴികേണ്ട മറ്റൊരു സ്ത്രീ ഉണ്ടാവില്ല എന്ന് രേണവും പറഞ്ഞു അടുത്ത സമയത്ത് സോഷ്യൽ മീഡിയയിലൂടെ താരപ്പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ ആക്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല ഭർത്താവ് മരിച്ചതിന്റെ പേരിൽ ഇത്രത്തോളം വിമർശനം ഒരു സ്ത്രീ കേൾക്കണമോ എന്നും അറിയില്ല. ഇനി ആളുകളുടെ വിമർശന അവസാനിപ്പിക്കാൻ തന്റെ മുൻപിൽ രണ്ടു വഴികളെ ഉള്ളൂ ഒന്ന് ജീവിതം അവസാനിപ്പിക്കുക എന്നത്.. മറ്റൊന്ന് മറ്റൊരു വിവാഹം കഴിക്കുക എന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ കാര്യത്തെക്കുറിച്ച് രേണു സംസാരിക്കുന്നത് ഈ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്യുന്നത്.
Story Highlights ; Renu Sudhi talkes her life