Celebrities

‘കൂടെ ജീവിക്കാൻ ആണല്ലോ വിവാഹം കഴിക്കുന്നത് ഞാൻ വീട്ടിലിരിക്കുകയും അവൾ വീട്ടിൽ വരുമ്പോൾ ഞാൻ ഇല്ലാതെ ആവുകയും ചെയ്യുമ്പോൾ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്’

നീ അഭിനയിക്കാൻ പൊക്കോ എന്ന് പറഞ്ഞതാണ്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് സംയുക്ത വർമ്മ വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായി ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ ചിത്രങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തിട്ടുള്ളത് വളരെ കുറച്ചുകാലം മാത്രമാണ് സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. എന്നാൽ ഉണ്ടായിരുന്ന കാലമത്രയും വളരെ മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്.


രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ സിനിമയിൽ നിലനിന്നിട്ടില്ല എങ്കിലും എപ്പോഴും ഓർമ്മിക്കാൻ സാധിക്കുന്ന അതിമനോഹരമായ ഒന്നിലധികം സിനിമകളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. നടൻ ബിജു മേനോനുമായുള്ള വിവാഹ ജീവിതത്തിന് ശേഷം താരം വലിയതോതിൽ ശ്രദ്ധ നേടുകയാണ് ചെയ്തത്. മാതൃകാപരമായ ഒരു ദാമ്പത്യജീവിതം മുന്നോട്ട് നയിച്ചു കൊണ്ടായിരുന്നു പിന്നീട് സംയുക്ത എല്ലാവർക്കും മുൻപിൽ നിലനിന്നിരുന്നത്. വിവാഹത്തിനുശേഷം ഇനി അഭിനയത്തിലേക്ക് മടങ്ങിവരുന്നില്ല എന്ന തീരുമാനം സംയുക്തയുടേതായിരുന്നു എന്ന് പലതവണ ബിജുമേനോൻ തന്നെ പറഞ്ഞിട്ടുണ്ട് എങ്കിലും ചോദിക്കാൻ ഉണ്ടായിരുന്നത് സംയുക്ത വരുമോ തിരികെ എന്നായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോൻ


” കൂടെ ജീവിക്കാൻ ആണല്ലോ വിവാഹം കഴിക്കുന്നത് ഞാൻ വീട്ടിലിരിക്കുകയും അവൾ വീട്ടിൽ വരുമ്പോൾ ഞാൻ ഇല്ലാതെ ആവുകയും ചെയ്യുമ്പോൾ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് ഞാൻ വീട്ടിലിരിക്കാൻ നീ അഭിനയിക്കാൻ പൊക്കോ എന്ന് പറഞ്ഞതാണ് വിവാഹത്തിന്റെ ഉദ്ദേശം ജീവിതം ഷെയർ ചെയ്യുക എന്നല്ലേ ” ഇങ്ങനെയാണ് ബിജുമേനോൻ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. രണ്ടുപേരിൽ ഒരാൾ മാത്രം സമ്പാദിച്ചാൽ മതി എന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞിരുന്നു ഒരാൾ മകന്റെ കാര്യം നോക്കാൻ വീട്ടിൽ തന്നെ ഇരിക്കണം എന്നത് നിർബന്ധമായിരുന്നു. അത് എന്റെ നിർബന്ധമല്ല സംയുക്തയുടെ നിർബന്ധം ആയിരുന്നു.
Story Highlights ; Biju Menon talkes Samyuktha