സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചർച്ചയാകാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായിക മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ സന്തോഷകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. ഇതിനു മുൻപും മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതസംവിധാനംചെയ്ത ചിത്രത്തില്‍ ഒരു പാട്ട് മയോനി പാടിയിരുന്നു. ഹരിദാസ് സംവിധാനംചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് ഇവര്‍ പാടിയത്.
STORY HIGHLIGHT: gopi sundar share a picture along with singer mayoni