സമീപകാലത്ത് ബോളിവുഡിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾക്ക് വഴി തുറന്ന താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിൽ വ്യാപകമായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ വേർപിരിയൽ പ്രചരണങ്ങൾക്കെതിരെ ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഇപ്പോൾ പൊതുവിടത്ത് നിന്ന് പോരടിക്കുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും കഴിഞ്ഞ വർഷത്തെ വീഡിയോയാണ് വൈറലാകുന്നത്.
പിങ്ക് പാന്തേഴ്സിന്റെ കബഡി മത്സരത്തിനിടയിൽ അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം മകൾ ആരാധ്യയും അഭിഷേകിന്റെ സഹോദരിയുടെ മകൾ നവ്യയും ഗ്യാലറിയിൽ ഇരിക്കുന്നു. ഇതിനിടയിൽ അഭിഷേകും ഐശ്വര്യയും വഴക്കിടുന്നു. തർക്കം മുറുകിയതോടെ ഐശ്വര്യയുടെ കയ്യിൽപിടിച്ച് അഭിഷേക് എന്തോ പറയുന്നുമുണ്ട്. അതിനെ തുടർന്നുണ്ടായ അതൃപ്തിയും ദേഷ്യവും ഐശ്വര്യയുടെ മുഖത്ത് പ്രകടമാകുന്നതും വീഡിയോയിലൂടെ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരെയും ശകാരിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. ഇത് വീടല്ലെന്നും പൊതുവേദിയിൽ അല്പം മാന്യത കാണിക്കാമെന്ന ഉപദേശവും ആരാധകർ നൽകുന്നു. അതേസമയം മറ്റൊരു കൂട്ടർ , അവരും മനുഷ്യരാണെന്നും ഭാര്യയും ഭർത്താവും പരസ്പരം വഴക്കിടുന്നത് സർവ്വസാധാരണമാണെന്നും പറയുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വീഡിയോ ഇരുവരുടെയും വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും വൈറലാകുന്നത്.
STORY HIGHLIGHT: aishwarya rai and abhishek bachchan fight old video f-goes-viral in the situation of divorce