പിന്നണി ഗായകനെന്ന നിലയില്‍ ഉയരങ്ങളിലേക്ക് എത്തിയ താരമാണ് വിജയ് യേശുദാസ്. മലയാളി പ്രേക്ഷകരെ പോലെ തെന്നിന്ത്യൻ സംഗീത പ്രേമികളും നെഞ്ചിലേറ്റുന്ന ശബ്ദമാണ് വിജയ് യേശുദാസിന്റേത്.
ഗാനഗന്ധര്‍വ്വന്റെ മകന് എന്ന ലേബലിലാണ് വിജയ് സംഗീതലോകത്ത് അറിയപ്പെട്ട് തുടങ്ങിയതെങ്കില്‍ പിന്നീട് സ്വന്തം കഴിവ് കൊണ്ട് ജനകീയനായി. പല ഭാഷകളിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഇതിനോടകം തന്നെ താരത്തെ തേടി എത്തിയിട്ടുമുണ്ട്. ഗായകൻ മാത്രമല്ല മികച്ച അഭിനേതാവും കൂടിയാണ് വിജയ്.
അതേസമയം തന്റെ വിശേഷങ്ങളും മാതാപിതാക്കളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരമിപ്പോള്‍. ‘ഐആം വിത്ത് ധന്യ മേനോന്’ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്റെ മനസ് തുറന്നത്.
“അങ്ങനെ പുറത്ത് ഉള്ള ഒരാള്‍ എന്നെ പറ്റി എന്ത് പറയുന്നു, അല്ലങ്കില്‍ ഞാന്‍ കാരണം അപ്പയുടെ പേര് ചീത്ത ആകുമെന്നോ വിചാരിക്കുന്നില്ല. പുള്ളി ഉണ്ടാക്കിയ പേര് പുള്ളി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. എനിക്കോ എന്റെ കുടുംബത്തിലെ മറ്റാര്‍ക്കോ എന്റെ സഹോദരങ്ങള്‍ക്കോ അത് തൊടാന്‍ പറ്റില്ല”, വിജയ് യേശുദാസ് പ്രതികരിച്ചു.