സമൂഹമാധ്യമങ്ങളിലെ റീലുകളിൽ നിറയുന്നത് വൈക്കം വിജയലക്ഷ്മിയുടെ മധുരസ്വരമാണ്. അങ്ങനെ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലായ്മയെന്ന തന്‍റെ വൈകല്യത്തെ അതുല്യമായ തന്‍റെ കഴിവുകള്‍ കൊണ്ട് പരാജയപ്പെടുത്തിയ മലയാളത്തിന്‍റെ പ്രിയ ഗായിക. എആർഎം എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണില്’ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചത് വളരെ വേഗത്തിലായിരുന്നു.
മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിവാഹ ജീവിതത്തിലെ പരാജയത്തെ കുറിച്ച് പറയുകയാണ് വിജയലക്ഷ്മി. താൻ അത്രമേൽ സ്നേഹിക്കുന്ന മാതാപിക്കളിൽ നിന്നും സംഗീതത്തിൽ നിന്നും അകറ്റാൻ നോക്കിയെന്നും അതിന് താൻ സമ്മതിച്ചില്ലെന്നും വിജയലക്ഷ്മി പറയുന്നു.
‘അദ്ദേഹം വേറെ വിവാഹിതനായി ജീവിക്കുന്നു എന്നാണ് അറിഞ്ഞത്. നമ്മുടെ വിഷമമൊന്നും അറിഞ്ഞ് പെരുമാറില്ല. അച്ഛനെയും അമ്മയെയും എന്നിൽ നിന്നും അകറ്റാനാണ് നോക്കിയത്. അവരെ മാത്രമല്ല എന്നിൽ നിന്നും എല്ലാവരെയും അകറ്റാൻ നോക്കി. നമ്മളത് സമ്മതിച്ചില്ല. അതിൽ നിന്നും കരകയറാൻ സാധിച്ചു എന്നതാണ്. പണ്ടേ ഞാൻ അങ്ങനെയാണ്. എനിക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ആരൊക്കെ നിർബന്ധിച്ചാലും ചെയ്യില്ല. ആ വാശിയാണ് കരകയറാൻ സാധിച്ചത്. മാതാപിതാക്കളെ മാറ്റുമ്പോൾ മനസിനെ ബാധിക്കും. അതിലൂടെ സംഗീതത്തെയും. മിണ്ടിക്കഴിഞ്ഞാൽ പാട്ടിന്റെ താളം പിടിക്കുന്നത് പോലും പുള്ളിക്ക് ദേഷ്യമാണ്. എന്തിനും ഏതിനും ദേഷ്യം. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് വേണ്ടെന്ന് വച്ചത്. എന്റെ ജീവിതമാണ്. എന്റെ തീരുമാനം ആണ്. ആലോചിച്ച് തീരുമാനിക്കാൻ ആണ് എല്ലാവരും പറഞ്ഞത്. അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാൻ മാറിയത് എന്ന ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ അങ്ങനെ അല്ല’ എന്ന് വിജയലക്ഷ്മി വ്യക്തമാക്കി.
തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അച്ഛനും അമ്മയുമാണ് അവരെ പോലെയുള്ള മാതാപിതാക്കളെ കിട്ടിയതാണ് തന്‍റെ ഏറ്റവും വലിയ ഭാഗ്യമെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു.
STORY HIGHLIGHT: vaikom vijayalakshmi talk about her divorce