സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രീതി നേടിയ നടിയാണ് സ്വാസിക. അടുത്തിടെയാണ് ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം കഴിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസികയോട് ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സ്വാസിക നൽകിയ മറുപടിയാണ് ഇപ്പോള് സൈബറിടത്ത് വൈറലായിരിക്കുന്നത്. ചതുരം സിനിമയിലെ വേഷത്തെ ആസ്പദമാക്കിയായിരുന്നു ചോദ്യം, അതിന് താരത്തിന്റെ മറുപടി ഇങ്ങനെ, ‘അങ്ങനെയുള്ള സീനുകൾ ചെയ്യില്ല എന്ന തീരുമാനങ്ങളൊന്നും ഞാൻ എടുത്തിട്ടില്ല. അത്തരം കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യുക എന്നത് മാത്രമെയുള്ളൂ. വെറുതെ അത്തരം സീനുകൾ ഉൾപ്പെടുത്തുന്ന സിനിമകളുണ്ട്. അതൊന്നും നമ്മൾ ചെയ്യേണ്ട കാര്യമില്ല. അതല്ലാതെ അത്തരം സീനുകൾ സിനിമയ്ക്ക് വാല്യുബിൾ ആണെന്ന് തോന്നുകയാണെങ്കിൽ ആ വേഷങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല, അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
അങ്ങനെയൊരു പ്രോജക്ട് വന്നപ്പോൾ പ്രേമിനോട് ഞാൻ സംസാരിച്ചിരുന്നു. അതിനിപ്പോ എന്താ. ഓൾ റെഡി ചെയ്തൊരു കാര്യമല്ലേ. ഇനിയിപ്പോ വീണ്ടും അത്തരം വേഷങ്ങൾ ചെയ്താൽ എന്താ തെറ്റ് എന്നാണ് പ്രേം ചോദിച്ചത്’ എനന്നായിരുന്നു സ്വാസിക പറഞ്ഞത്. ‘അഭിനയം നമ്മുടെ ജോലിയാണ്. ഇത്തരം വേഷങ്ങൾ ചെയ്യില്ലാ എന്ന് തീരുമാനിക്കുകയാണെങ്കിൽ വേറെ ഒന്നും ചെയ്യാനാകില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും. എനിക്കിപ്പോൾ അത്തരം വേഷങ്ങൾ വന്നാൽ ചെയ്തല്ലേ പറ്റൂ’, എന്നായിരുന്നു പ്രേമിന്റെ മറുപടി.